എറണാകുളത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു

July 3, 2021 0 By Editor

കൊച്ചി: എറണാകുളത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു. ഉദയംപേരൂരിലാണ് സംഭവം. എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷാണ്( 42) കൊല്ലപ്പെട്ടത്. സംഭവത്തിൽ അച്ഛൻ സോമനെ പോലീസ് കസ്റ്റഡിയിലെടുത്തു. അച്ഛനും മകനും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. മദ്യപിച്ച് ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. മകന്റെ മർദ്ദനം സഹിക്കാൻ കഴിയാതെയാണ് കൊലപ്പെടുത്തിയതെന്ന് അച്ഛൻ പോലീസിന് മൊഴി നൽകി.