
സര്‍ക്കാര്‍ ആശുപത്രിയിലെ വിന്‍ഡോ ഗ്രില്ലില്‍ നവജാത ശിശുവിനെ തൂക്കിക്കൊന്ന നിലയില്‍
July 4, 2021ബംഗളൂരൂ: സര്‍ക്കാര്‍ ആശുപത്രിയിലെ വിന്‍ഡോ ഗ്രില്ലില്‍ നവജാത ശിശുവിനെ തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ചിക്കബല്ലാപൂര്‍ ജില്ലയിലെ ചിന്താമണി സര്‍ക്കാര്‍ ആശുപത്രിയുടെ ശുചിമുറിയില്‍ ജനാലയില്‍ തൂങ്ങിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വിന്‍ഡോ ഗ്രില്ലില്‍ നിന്ന് തൂക്കി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് നിഗമനം.ശനിയാഴ്ച പുലര്‍ച്ചെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രി അധികൃതര്‍ മൃതദേഹം കണ്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍, ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ നവജാതശിശുവിനെ ആശുപത്രി ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. യുവതി പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം വാഷ്‌റൂമില്‍ ഉപേക്ഷിച്ചുവെന്നാണ് നിഗമനം. വെള്ളിയാഴ്ച ആറ് പ്രസവങ്ങള്‍ ഇവിടെ നടത്തിയെന്നും എല്ലാ അമ്മമാരും കുഞ്ഞുങ്ങളും സുരക്ഷിതരാണെന്നും ചിന്താമണി സര്‍ക്കാര്‍ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് പറഞ്ഞു. കൊല്ലപ്പെട്ട കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിക്കാത്തതിനാല്‍ കുഞ്ഞിനെ വീട്ടില്‍ പ്രസവിച്ചിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
😡😡😡😡😡😡
ഇതിൽ നിന്നൊക്കെ എന്ത് സന്തോഷം ആണ് ഇവർക്ക് കിട്ടണേ 😢 ആ പാവത്തിന്റെ ജീവൻ കളഞ്ഞോണ്ട് എന്താ നേടിയെ…
22 മണിക്കൂർ
കൊന്നു നായ്ക്കൾക്ക് കൊടുക്കണം ഇത് ചെയ്തവരെ
ചില ആളുകളുടെ മസ്തിഷ്കത്തിന്റെ ഏതോ ഭാഗം തെറ്റായ പോലെയാണു വളർച്ച.
Dayvamee,durandangal ഇനിയും തീർന്നില്ലേ,കാണാനും keelkaanum വയ്യാതായി😢avalkkathine അവിടെ ഉപേക്ഷിച്ച് പോയ്കൂടായിരുന്നോ😒
😢😢ഇങ്ങനെയുള്ള അടിക്കടി വാർത്തകൾ കേൾക്കുമ്പോഴാണ് മനുഷൃരോടുള്ള ബഹുമാനം നഷ്ടമാകുന്നത്. സമൂഹമാണോ മാറേണ്ടത് അതോ മനുഷൃ ഹൄദയമോ…..?