മാതൃഭൂമി ചാനല്‍ മേധാവിക്ക് പിന്നാലെ ദിനപത്രത്തിന്റെ പത്രാധിപരും രാജിവച്ചു ; മാതൃഭൂമി പത്രത്തിലും അഴിച്ചു പണി
കോഴിക്കോട്: 'മാതൃഭൂമി'യില്‍ നിന്ന് എഡിറ്ററുടെ അപ്രതീക്ഷിത രാജി. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നും മനോജ് കെ ദാസാണ് രാജിവെച്ചത്. എന്നാൽ രാജി മാനേജ്‍മെന്റ് ചോദിച്ചു വാങ്ങിയതാണെന്ന് വാർത്തകളുണ്ട്.…
കോഴിക്കോട്: 'മാതൃഭൂമി'യില്‍ നിന്ന് എഡിറ്ററുടെ അപ്രതീക്ഷിത രാജി. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നും മനോജ് കെ ദാസാണ് രാജിവെച്ചത്. എന്നാൽ രാജി മാനേജ്‍മെന്റ് ചോദിച്ചു വാങ്ങിയതാണെന്ന് വാർത്തകളുണ്ട്.…
കോഴിക്കോട്: 'മാതൃഭൂമി'യില്‍ നിന്ന് എഡിറ്ററുടെ അപ്രതീക്ഷിത രാജി. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നും മനോജ് കെ ദാസാണ് രാജിവെച്ചത്. എന്നാൽ രാജി മാനേജ്‍മെന്റ് ചോദിച്ചു വാങ്ങിയതാണെന്ന് വാർത്തകളുണ്ട്. കഴിഞ്ഞ ദിവസം ബ്യൂറോ ചീഫുമാരുടെ യോഗത്തിലാണ് താന്‍ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്ന കാര്യം മനോജ് കെ ദാസ് അറിയിച്ചത്. എന്നാൽ മാതൃഭൂമിയുടെ സർക്കുലേഷൻ ഗണ്യമായി ഇടിഞ്ഞ സാഹചര്യത്തിലാണ് എഡിറ്ററെ മാറ്റാനുള്ള നീക്കത്തിന് മാനേജ്‌മെന്റ് തയ്യറായതെന്ന്റിപ്പോർട്ടുകൾ വരുന്നത്. 2019 നവംബറിലാണ് മാതൃഭൂമി പത്രാധിപരായി മനോജ് കെ ദാസ് ചുമതലയേറ്റത്. ടൈംസ് ഓഫ് ഇന്ത്യ യുടെ റസിഡന്റ് എഡിറ്ററായിരിക്കുമ്പോളാണ് മനോജ് കെ ദാസ് മാതൃഭൂമിയുടെ തലപ്പത്തേക്ക് വരുന്നത്. ഡെക്കാൻ ക്രോണിക്കിളിന്റെയും കേരളത്തിലെ റസിഡന്റ് എഡിറ്ററായിരുന്നു.
മാതൃഭൂമി ചാനലിന്റെ ചീഫ് ഓഫ് ന്യൂസ് ചുമതല വഹിച്ചിരുന്ന ഉണ്ണി ബാലകൃഷ്ണന്‍ കഴിഞ്ഞ മാസം 9ന് ചാനലില്‍ നിന്ന് രാജിവെച്ചത്. പിന്നാലെ മീഡിയാ വണ്ണിന്റെ എഡിറ്ററായ രാജീവ് ദേവരാജ് മാത്യഭൂമി ന്യൂസിന്റെ തലപ്പത്തു എത്തുകയും ചെയ്തു. ഇതും തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഇതിന് ശേഷമാണ് മനോജ് കെ ദാസിന്റെ രാജി. ചാനലിൽ നിന്നും കൂടുതൽ പേര് മാറുമെന്ന് സൂചനയുമുണ്ട്. ഉണ്ണി ബാലകൃഷ്ണ് പിന്നാലെ വേണു ബാലകൃഷ്ണയും ചാനൽ മാറിയേക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. അതെ സമയം മറ്റുള്ള പ്രമുഖ ചാനലുകളിൽ നിന്ന് സീനിയർ മാധ്യമ പ്രവർത്തകർ മാതൃഭൂമി ചാനലിൽ ചേരാനും തയ്യാറെടുക്കുന്നുവെന്നും വാർത്തകളും പുറത്തു വരുന്നുണ്ട്.