പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ ആയിഷയോടൊപ്പം ഞാന്‍ നടന്നു" ആ നീണ്ട വരാന്ത ഇപ്പോൾ ! ; 9 Years of തട്ടത്തിൽ മറയത്ത്

"പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ ആയിഷയോടൊപ്പം ഞാന്‍ നടന്നു, വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക തരം പാതിരാ കാറ്റുണ്ട്. അത് അവളുടെ തട്ടത്തിലും മുടിയിലും…

"പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ ആയിഷയോടൊപ്പം ഞാന്‍ നടന്നു, വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക തരം പാതിരാ കാറ്റുണ്ട്. അത് അവളുടെ തട്ടത്തിലും മുടിയിലും തട്ടിത്തടഞ്ഞു പോകുന്നുണ്ടായിരുന്നു"

തട്ടത്തിന്‍ മറയത്ത് എന്ന സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും മനഃപാഠമാണ് ഈ ഡയലോഗ്. ഒൻപതു വർഷത്തെ പഴക്കമുള്ള ഡയലോഗ്. ചിത്രത്തിലെ ആയിഷയെയും വിനോദിനെയും നെഞ്ചേറ്റിയ പോലെ പ്രേക്ഷകര്‍ ഏറെ സ്‌നേഹിച്ച ഒന്നായിരുന്നു ഇരുവരും ഒന്നിച്ചു നടന്ന പയ്യന്നൂര്‍ കോളേജിലെ ആ വരാന്തയും . ഉമ്മച്ചികുട്ടിയോടുള്ള തന്റെ പ്രണയം വിനോദ് പറയാതെ പറഞ്ഞത് അവിടെ വച്ചാണ്. എന്നാല്‍ ആ വരാന്ത ഇപ്പോൾ വെറും ഓര്‍മ മാത്രമാണ്. കോളേജ് നവീകരണത്തിന്റെ ഭാഗമായി ആ നീണ്ട വരാന്ത പൊളിച്ചു മാറ്റി.

വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തട്ടത്തിൻ മറയത്ത്. നിവിൻ പോളി, ഇഷ തൽവാർ, അജു വർഗീസ്, മനോജ് കെ. ജയൻ, ശ്രീനിവാസൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ശ്രീനിവാസനും, മുകേഷും ചേർന്ന് ലൂമിയർ ഫിലിം കമ്പനിയുടെ ബാനറിലാണ് നിർമ്മിച്ചിച്ചത് . വിനീത് ശ്രീനിവാസൻ ജനിച്ചുവളർന്ന തലശ്ശേരിയുടെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ചിത്രം രണ്ട് വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരുടെ പ്രണയമാണ് പ്രമേയമാക്കിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story