നർത്തകി മേതിൽ ദേവികയും നടനും എംഎൽഎയുമായ മുകേഷും പിരിയുന്നു ? മുകേഷിന്റെ മദ്യപാനവും തെറിവിളിയും പരസ്ത്രീ ബന്ധവും കാരണമെന്ന് റിപ്പോർട്ട് !

കൊല്ലം: നടനും എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നതായി റിപ്പോർട്ട്. കാലങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന മാധ്യമ വാർത്തകൾ.കൂടാതെ വിവാഹമോചനത്തിനായി ദേവിക കുടുംബ കോടതിയെ സമീപിച്ചെന്നും റിപോർട്ടുണ്ട്. മകനുമൊപ്പം പാലക്കാട് സ്വന്തം വീട്ടിലാണ് ഇവരെന്നാണ് സൂചന.

മുകേഷിനെതിരെ നിരവധി ആരോപണങ്ങളാണ് മുൻ ഭാര്യ സരിത പണ്ട് നിരത്തിയത്.ഇത് ശരിവെക്കുന്ന തരത്തിലാണ് മേതിൽ ദേവികയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു 80 കളിൽ സരിത. മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് സരിതയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. വിവാഹ മോചനം വരെ സരിത ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. എന്നാൽ അതുവരെ ഒരു തുറന്നു പറച്ചിലുകൾക്കും തയാറാകാതിരുന്ന സരിത, മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതോടെ മീഡിയയ്ക്കു മുന്നിൽ പൊട്ടിത്തെറിച്ചത് ശ്രദ്ധേയമായിരുന്നു.  1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ 25 വർഷങ്ങൾ താൻ എല്ലാം സഹിക്കുകയായിരുന്നു എന്നും മുകേഷിനു വേണ്ടി താൻ ഒരുപാട് അഡ്ജസ്റ്റ്മെന്റുകൾ ചെയ്തുവെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തൽ.മറ്റു പല സ്ത്രീകളേയും പോലെ ഞാനും എന്റെ ഭർത്താവിന്റെ നിരന്തരമായ മാനസിക പീഢനങ്ങൾ ഏറ്റുവാങ്ങുകയായിരുന്നുവെന്നും വീട്ടിലെ പ്രശ്നങ്ങൾ പുറത്തറിയാതിരിക്കാൻ എല്ലാം മൂടി വയ്ക്കുകയായിരുന്നുവെന്നും അന്ന് സരിത പറഞ്ഞു.

മുപ്പത്തിയാറുകാരിയായ ദേവികയുടേയും അൻപത്തിയെട്ടുകാരനായ  മുകേഷിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്.   22 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിട്ടും അന്ന്  ഇരുവരും വിവാഹം കഴിച്ചത് ഏവരെയും അമ്പരപ്പിച്ചിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആർത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു സരിതയുടെ ചോദ്യം. ഇപ്പോൾ ഇതേ ആരോപണം തന്നെയാണ് മേതിൽ ദേവികയും ഉന്നയിക്കുന്നത്. മേതിൽ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഭർത്താവെന്ന നിലയിൽ മുകേഷ് പരാജയമാണെന്നും മദ്യപാനവും തെറിവിളിയും ഉണ്ടെന്നും പരസ്ത്രീ ബന്ധമുണ്ടെന്നും ഇതാണ് മേതിൽ ദേവിക വിവാഹമോചനത്തിന് ഒരുങ്ങുന്നതിന്റെ പിന്നിലെന്നുമാണ് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മികച്ച നർത്തകിയായ ഇവർ ഇനി നൃത്തത്തിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് ഒരുക്കാമെന്നും റിപ്പോർട്ട് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *