
ഒന്നും വാങ്ങിയെടുക്കാനല്ല ,അങ്ങനെ ഒരു ഉദ്ദേശവുമില്ല ‘വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരും’: വിവാഹമോചനവാർത്ത സ്ഥിരീകരിച്ച് മേതിൽ ദേവിക
July 26, 2021മുകേഷുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന് പരസ്യമാക്കി നര്‍ത്തകി മേതില്‍ ദേവിക. മുകേഷിനോട് തനിക്ക് വ്യക്തിവൈരാഗ്യമൊന്നും ഇല്ലെന്നും ദേവിക പറഞ്ഞു. മുകേഷുമായുള്ള തന്റെ ദാമ്പത്യബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതായും വേർപിരിഞ്ഞലും സുഹൃത്തുക്കളായി തുടരുമെന്നും അവർ പറഞ്ഞു.
രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നത്. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. അവർ പറഞ്ഞു. എറണാകുളത്തെ അഭിഭാഷകന്‍ മുഖേനയാണ് മേതില്‍ ദേവിക മുകേഷിന് നോട്ടീസ് അയച്ചത്. ഇന്നു രാവിലെ മുതൽ ഇതു സംബന്ധിച്ച് വാർത്തകൾ വന്നിരുന്നെങ്കിലും ഇരുഭാഗത്തു നിന്നും സ്ഥിരീകരണം ലഭിച്ചിരുന്നില്ല. മനോരമ ന്യൂസിനോടായിരുന്നു മേതില്‍ ദേവികയുടെ പ്രതികരണം