വിശ്വാസം അതാണ് എല്ലാം ; ബലി സ്വീകരിക്കാന്‍ പൂര്‍വ്വികരെത്തും ”കര്‍ക്കിടക വാവില്‍ പിതൃമോക്ഷത്തിന്

വിശ്വാസം അതാണ് എല്ലാം ; ബലി സ്വീകരിക്കാന്‍ പൂര്‍വ്വികരെത്തും ”കര്‍ക്കിടക വാവില്‍ പിതൃമോക്ഷത്തിന്

August 8, 2021 0 By Editor

ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ബലി ഞായറാഴ്ചയാണ് വരുന്നത്. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന ബന്ധുമിത്രാദികള്‍ ചെയ്യുന്ന കര്‍മ്മമാണ് ബലിതര്‍പ്പണം. മരിച്ച് പോയ പിതൃക്കള്‍ നമ്മുടെ ബലി തര്‍പ്പണം സ്വീകരിക്കാന്‍ വരുമെന്നാണ് വിശ്വാസം. കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ബലിതര്‍പ്പണം നടത്തുന്നത്. ചരിത്ര കാലം മുതല്‍ തന്നെ ഇത്തരത്തിലൊരു ആചാരവും വിശ്വാസവും ഹിന്ദു വിശ്വാസികള്‍ക്കിടയില്‍ നിലനിന്നിരുന്നു. പിതൃക്കളുടെ ആത്മാവിന് മോക്ഷം ലഭിക്കുന്നതിനായാണ് ബലിയിടുന്നത്. കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ബലിയിടുന്നത്. ഈ ദിവസം പിതൃക്കള്‍ക്കായി ബലി തര്‍പ്പണം നടത്തിയാല്‍ പൂര്‍വ്വികരുടെ ആത്മാവിന് മോക്ഷം ലഭിക്കും എന്നാണ് നിലനില്‍ക്കുന്ന വിശ്വാസം.

കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കര്‍ക്കിടക വാവ് ബലി നടത്തേണ്ടത്. ആലുവ പുഴയുടെ തീരത്ത് ബലി തര്‍പ്പണം നടത്താറുണ്ട് എല്ലാ കൊല്ലവും. എന്നാല്‍ കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നമ്മുടേയും നമ്മുടെ ചുറ്റും നില്‍ക്കുന്നവരുടേയും സുരക്ഷയെ കരുതിയും നമുക്ക് വീട്ടില്‍ തന്നെ ബലിതര്‍പ്പണം നടത്താവുന്നതാണ്. ബലിതര്‍പ്പണം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. നമ്മുടെ പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ നടത്തുന്നതായതിനാല്‍ മനസ്സും ശരീരവും ശുദ്ധിയോടെ നിലനിര്‍ത്തണം.

  വാർത്തകൾക്ക്‌ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക ▅

സ്ത്രീകള്‍ ബലി തര്‍പ്പണം നടത്തുന്നത് ഈ അടുത്ത കാലത്ത് തുടങ്ങിയതാണ്. പണ്ട് വിശ്വാസപ്രകാരം പുരുഷന്‍മാര്‍ മാത്രമേ ബലിയിട്ടിരുന്നുള്ളൂ. കാരണം പുത്രന്‍മാരിലൂടെയാണ് പിതാവിന് മോക്ഷപ്രാപ്തി ലഭിക്കുക എന്ന വിശ്വാസമാണ് ഇതിന് പിന്നിലുള്ളത്. എന്നാല്‍ ഇന്ന് സ്ത്രീകളും ബലിതര്‍പ്പണം നടത്തുന്നുണ്ട്. ആര്‍ത്തവദിനങ്ങളില്‍ സ്ത്രീകള്‍ ബലി തര്‍പ്പണം നടത്താതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ദോഷഫലങ്ങള്‍ നല്‍കുന്നു എന്നാണ് വിശ്വാസം.