മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തില്‍; നാളെ വയനാട് കലക്ടറുമായി കൂടിക്കാഴ്ച

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തില്‍; നാളെ വയനാട് കലക്ടറുമായി കൂടിക്കാഴ്ച

August 16, 2021 0 By Editor

വയനാട്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി. രാവിലെ എട്ടരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിനെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഇന്ന് നാല് പരിപാടികളാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കുള്ളത്. ഉച്ചയ്ക്ക് 1.15 ന് മാനന്തവാടി ഗാന്ധി പാര്‍ക്കിലെ മഹാത്മ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. കൂവളത്തോട്, കാട്ടുനൈക കോളനികളിലെ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. വൈകുന്നേരം നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യും.

നാളെ കലക്ടറും ജനപ്രതിനിധികളുമായി കോവിഡ് അവലോകന യോഗം ചേരും. തുടര്‍ന്ന് രാഹുല്‍ മലപ്പുറത്തേക്ക് തിരിക്കും. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന അതൃപ്തികള്‍ ചര്‍ച്ചയായേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ആദ്യമായാണ് രാഹുല്‍ കേരളത്തിലെത്തുന്നത്.