പ്ലസ് വൺ അപേക്ഷ തീയതി നീട്ടി: ഓൺലൈൻ അപേക്ഷകൾ ഓഗസ്റ്റ് 24 മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ 24മുതൽ സ്വീകരിക്കും. നേരത്തെ ഓഗസ്റ്റ് 16മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളെ തുടർന്ന്…

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ 24മുതൽ സ്വീകരിക്കും. നേരത്തെ ഓഗസ്റ്റ് 16മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളെ തുടർന്ന് മാറ്റുകയായിരുന്നു.

സംവരണവുമായി ബന്ധപ്പെട്ട കോടതിവിധികളുടെ പശ്ചാത്തലത്തിൽ പ്രോസ് പെക്ടസിൽ മാറ്റം വരുത്തിയാണ് ഈവർഷം അപേക്ഷ സ്വീകരിക്കുന്നത്. ഇതിലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് തിയതി നീട്ടിയത്. ഓരോ ജില്ലയിലെയും പ്ലസ് വൺ അപേക്ഷകളുടെ സ്ഥിതി വിലയിരുത്തിയ ശേഷമേ സീറ്റുകളുടെ കാര്യത്തിൽ വ്യക്തത കൈവരൂ. വിദ്യാർഥികളില്ലാത്ത ഹയർ സെക്കൻഡറി കോഴ്സുകൾ കുട്ടികൾ ഏറെയുള്ള ജില്ലകളിലേക്ക് മാറ്റുന്നതടക്കം സർക്കാരിന്റെ പരിഗണനയിലുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story