കേരളത്തിൽ ഐസിസ് പ്രചാരണം നടത്തിയതിൽ എന്‍‌ഐ‌എ അറസ്റ്റ് ; കേരളത്തില്‍ തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ടെന്ന ബെഹ്‌റയുടെ നിലപാട് തള്ളിയ മുഖ്യന് പിഴച്ചോ !?

തിരുവനന്തപുരം: ആഗോള ഭീകരവാദ സംഘടനയായ ഐഎസ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിലപാട് തള്ളി രംഗത്തെത്തിയ മുഖ്യമന്ത്രി…

തിരുവനന്തപുരം: ആഗോള ഭീകരവാദ സംഘടനയായ ഐഎസ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിലപാട് തള്ളി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച്‌ സോഷ്യല്‍ മീഡിയ. സംസ്ഥാനത്ത് ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നിയമസഭയില്‍ വ്യക്തമാക്കിയ മുഖ്യമന്ത്രി കേരളത്തില്‍ നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് കാണുന്നില്ലേയെന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന ചോദ്യം.

മുന്‍ പോലീസ് മേധാവി ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍ താലിബാന്‍-അഫ്‌ഗാനിസ്ഥാന്‍ വിഷയത്തില്‍ താലിബാനെ പിന്തുണച്ച്‌ കൊണ്ടും അവരെ വിസ്മയമാക്കിയും നിരവധി മലയാളികള്‍ രംഗത്ത് വന്നിരുന്നു. താലിബാന്‍ അംഗങ്ങളെ വിദ്യാര്‍ത്ഥികളാക്കിയും സ്വാതന്ത്ര സമര പോരാളികളാക്കിയും വെളുപ്പിക്കാനായി കേരളത്തിലെ ചിലര്‍ പരസ്യമായി മുന്നിട്ടിറങ്ങുന്ന കാഴ്ചയും കാണാം. ഐ.എസിനു വേണ്ടി പ്രവര്‍ത്തിച്ച രണ്ട് യുവതികളെ എന്‍ ഐ എ കണ്ണൂരില്‍ വെച്ച്‌ അറസ്റ്റ് ചെയ്ത വാര്‍ത്തയും പുറത്തുവന്നു. ഇതോടെയാണ്, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഒരു ചോദ്യചിഹ്നമായി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

കേരളത്തില്‍ സ്ലീപ്പര്‍ സെല്ലുകള്‍ ഇല്ലാന്നൊക്കെ ആഭ്യന്തര മന്ത്രി നിയമസഭയില്‍ പറഞ്ഞ അതെ അവസരത്തില്‍ തന്നെ താലിബാന്‍ ഭീകരര്‍ക്ക് വേണ്ടി അവരെല്ലാം പരസ്യ പിന്തുണയുമായി വരുമോ എന്നാണു നിലവിലെ സാഹചര്യത്തില്‍ പ്രധാനമായും ഉയരുന്ന ചോദ്യം. ഇതുസംബന്ധിച്ച്‌ ചില ഫേസ്‌ബുക്ക് പോസ്റ്റുകളും ശ്രദ്ധേയമാകുന്നുണ്ട്. സ്ലീപ്പര്‍ സെല്‍ വിഷയത്തില്‍ ബെഹ്റയെ തള്ളിയ പിണറായിയെ അതെ സ്ലീപ്പര്‍ സെല്ലുകാര്‍ തന്നെ തള്ളുന്ന കാഴ്ച്ചയാണ് ഇപ്പൊ പ്രബുദ്ധ കേരളത്തില്‍ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത് എന്നാണു പരിഹാസം.

സംസ്ഥാന പോലീസ് മേധാവി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു സ്ലീപ്പര്‍ സെല്ലുകളെ കുറിച്ച്‌ പ്രതികരിച്ചത്. ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന് രൂപം നല്‍കിയിട്ടുണ്ടെന്നും അവരുടെ പ്രവര്‍ത്തനത്തിലൂടെ ഇത്തരം സെല്ലുകളുടെ പ്രവര്‍ത്തനം കുറയ്ക്കാനാകുമെന്നും മുന്‍ ഡിജിപി വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ തള്ളിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story