ഇടിമിന്നലില്‍ സെറ്റ് ടോപ്പ് ബോക്‌സും  ടി.വി സ്റ്റാന്‍ഡും  പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികള്‍ക്ക് പരുക്ക്

ഇടിമിന്നലില്‍ സെറ്റ് ടോപ്പ് ബോക്‌സും ടി.വി സ്റ്റാന്‍ഡും പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികള്‍ക്ക് പരുക്ക്

October 17, 2021 0 By Editor

പാലക്കാട്: ചളവറ മാമ്ബറ്റപ്പടിയില്‍ ഇടിമിന്നലില്‍ ടി.വി സ്റ്റാന്‍ഡ് പൊട്ടിത്തെറിച്ച്‌ സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. പതിനഞ്ചും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ക്കാണ് പരുക്കേറ്റത്. 40 ദിവസം പ്രായമായ കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.കയിലിയാട് പാറക്കല്‍ പ്രദീപിന്റെ മക്കളായ അക്ഷയ്, അശ്വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ടി.വി കണ്ടുകൊണ്ട് ഇരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് ടി വി വച്ചിരുന്ന ഗ്ലാസ് സ്റ്റാന്‍ഡ് പൊട്ടിത്തെറിക്കുകയായിരുന്നു. മിന്നലില്‍ ടി വി യുടെ സെറ്റ് ടോപ്പ് ബോക്‌സും പൊട്ടിത്തെറിച്ചു.സമീപത്തെ അങ്കണവാടിയുടേതടക്കം നിരവധി വീടുകളില്‍ സ്വിച്ച്‌ ബോര്‍ഡുകളും തകര്‍ന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ജാഗ്രത തുടരുകയാണ്.