ജാതീയ പരാമർശം; യുവരാജ് സിങ് അറസ്റ്റിൽ

മുൻ ഇന്ത്യൻ താരം യുവരാജ് സിങ് (Yuvraj Singh) അറസ്റ്റ് ചെയ്തു. ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചാഹലിനെതിരെ (Yuzvendra Chahal) നടത്തിയ ജാതീയ പരാമർശത്തെ തുടർന്നാണ് താരത്തെ ഹരിയാനയിലെ ഹാൻസി പോലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ഇടക്കാല ജാമ്യത്തിൽ വിട്ടു. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് താരത്തെ ജാമ്യത്തിൽ വിട്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ എസ്‌സി/എസ്ടി ആക്ട് പ്രകാരമാണ് താരത്തെ അറസ്റ്റ് ചെയ്തത്. യുവരാജിന്റെ ഫോൺ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് യുവരാജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

2020 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. രോഹിത് ശര്‍മയുമായുള്ള (Rohit Sharma) ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിന് ഇടയിലാണ് യുവരാജ് വിവാദ പരാമർശം നടത്തിയത്. ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിനെ താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്ക് ഉപയോഗിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു. തമാശയായിട്ടാണ് താരം അത് പറഞ്ഞതെങ്കിലും ചാഹലിനെ കളിയാക്കാൻ യുവി തിരഞ്ഞെടുത്ത വാക്ക് ദളിത് സംഘടനകളെയും ഒരു വിഭാഗം ആരാധകരെയും പ്രകോപിതരാക്കി.ഇതിന് ശേഷം, യുവിക്കെതിരെ നടപടി വേണമെന്ന് സമൂഹ മാധ്യമങ്ങളിൽ വാദം ഉയർന്നിരുന്നു. യുവരാജ് മാപ്പ് പറയണമെന്ന ഹിന്ദി ഹാഷ്ടാഗുകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story