ഹോംവര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ച് ഏഴാം ക്ലാസുകാരനെ അദ്ധ്യാപകന്‍ അടിച്ചുകൊന്നു
ജയ്പൂര്‍: രാജസ്ഥാനിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ അടിച്ചുകൊന്നു. രാജസ്ഥാനിലെ ചുറു ജില്ലയിലെ സ്‌കൂളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത് . വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചുകൊല്ലുകയായിരുന്നു .…

ജയ്പൂര്‍: രാജസ്ഥാനിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ അടിച്ചുകൊന്നു. രാജസ്ഥാനിലെ ചുറു ജില്ലയിലെ സ്‌കൂളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത് . വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചുകൊല്ലുകയായിരുന്നു . 7-ാം ക്ലാസുകാരനായ ഗണേശാണ് മരണപ്പെട്ടത്. ഹോംവര്‍ക്ക് ചെയ്തില്ലെന്ന പേരില്‍ ഗണേശെന്ന വിദ്യാര്‍ത്ഥിയെ മനോജ് എന്ന അദ്ധ്യാപകന്‍ പ്രത്യേകം വിളിച്ച് അടിക്കുകയായിരുന്നുവെന്നാണ് സഹപാഠികള്‍ അറിയിച്ചത്.
നിസ്സാരകാര്യത്തിനാണ് അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മാരകമായി അടിച്ചത്. തുടര്‍ന്ന് അവശനായ വിദ്യാര്‍ത്ഥി ശാരീരിക അസ്വാസ്ഥ്യംമൂലം തളര്‍ന്നുവീഴുകയായിരുന്നു. എന്നാൽ,മാതാപിതാക്കളെത്തിയ ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കുട്ടിയുടെ പിതാവ് പരാതിയില്‍ പറയുന്നു. സംഭവത്തെ തുടർന്ന് സലാസര്‍ പൊലീസ് മനോജ് എന്ന അദ്ധ്യാപകനെതിരെ കേസെടുത്തു.