
കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ 10 വയസുകാരിയെ പീഡിപ്പിച്ച 74കാരന്‍ അറസ്റ്റില്‍
October 24, 2021ചങ്ങനാശ്ശേരി: 10 വയസുകാരിയെ പീഡിപ്പിച്ച 74 കാരൻ അറസ്റ്റിൽ. കുറിച്ചി സ്വദേശി യോഗീ ദക്ഷനാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചങ്ങനാശ്ശേരിയിൽ പലചരക്ക് കട നടത്തുകയായിരുന്നു യോഗീ ദക്ഷൻ. സാധനം വാങ്ങാനായി പെൺകുട്ടി കടയിലെത്തിയപ്പോഴാണ് ഇയാൾ പീഡിപ്പിച്ചത്. വിവരം പുറത്തുപറയാതിരിക്കാൻ പ്രതി കുട്ടിക്ക് മിഠായിയും നൽകിയിരുന്നു.
കുട്ടി കടയിൽ വരുമ്പോൾ പ്രതി രഹസ്യഭാഗങ്ങളിൽ ഉൾപ്പെടെ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം തോന്നിയ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കോട്ടയം മൊബൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.