
കെ മുരളീധരന്‍റെ അധിക്ഷേപ പരാമര്‍ശം” പരാതിയുമായി മേയര്‍ ആര്യ രാജേന്ദ്രന്‍
October 26, 2021അധിക്ഷേപ പരാമര്‍ശം നടത്തിയ കെ മുരളീധരന്‍ എം പിക്കെതിരെ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കി. ആരോപണ വിധേയന്‍ എം പിയായതിനാല്‍ നിയമോപദേശം ലഭിച്ചശേഷം കേസെടുക്കാമെന്ന തീരുമാനത്തിലാണ് പോലീസ്.
https://youtu.be/bxdIxmfLQgc
ആര്യയുടെ പരാതി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മുരളീധരന്‍ രംഗത്തെത്തി. സത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണ് താന്‍. തന്റെ പരാമര്‍ശത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന് വ്യക്തിപരമായി പ്രശ്‌നമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. സൗന്ദര്യമുണ്ടെന്ന് പറഞ്ഞതില്‍ അശ്ലീലമില്ലെന്നും മുരളീധരന്‍ പറഞ്ഞു.