ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

October 30, 2021 2 By Editor

റോം: ആഗോള ക്രൈസ്തവ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ (Pope Francis) ഔദ്യോഗികമായി ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ജി20 ഉച്ചകോടിയില്‍ (G20 Summit) പങ്കെടുക്കാനായി ഇറ്റലിയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി വത്തിക്കാന്‍ പാലസിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. മാര്‍പ്പാപ്പയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച അതീവ ഹൃദ്യമായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയിലെ കോവിഡ് സാഹചര്യം ഇരുവരും ചര്‍ച്ച ചെയ്യുകയും രണ്ട് കോവിഡ് തരംഗങ്ങളെയും രാജ്യം എങ്ങനെ അതിജീവിച്ചുവെന്ന് മോദി മാര്‍പാപ്പയോട് വിശദീകരിക്കുകയും ചെയ്തു. പ്രധാന മന്ത്രിയും മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു.