രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടികയിലുൾപ്പെട്ട 5 പേർക്ക് കൊറോണ;ഒമിക്രോണെന്ന് സംശയം
രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഒമിക്രോണെന്ന സംശയത്തെ തുടർന്ന് ഇവരുടെ സ്രവ സാമ്പിൾ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചു. കർണാടകയിലെത്തിയ 46…
രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഒമിക്രോണെന്ന സംശയത്തെ തുടർന്ന് ഇവരുടെ സ്രവ സാമ്പിൾ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചു. കർണാടകയിലെത്തിയ 46…
രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഒമിക്രോണെന്ന സംശയത്തെ തുടർന്ന് ഇവരുടെ സ്രവ സാമ്പിൾ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചു. കർണാടകയിലെത്തിയ 46 വയസുള്ള ദക്ഷിണാഫ്രിക്കൻ പൗരന്റെ സമ്പർക്ക പട്ടികയിലുള്ളവർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ബെംഗളൂരുവിലെത്തിയ ശേഷം നടത്തിയ ആദ്യ രണ്ടുഘട്ട പരിശോധനയിലും ഇരുവരും കൊറോണ പോസിറ്റീവായിരുന്നു. തുടർന്ന് ഇരുവരേയും നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു.പിന്നീട് സാമ്പിളിൽ ചില വ്യത്യാസങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് ഇരുവർക്കും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്.