ആയിരം പേര്‍ക്ക് ജോലി കൊടുക്കുന്ന യൂസഫലി നന്മമരം; ലക്ഷക്കണക്കിന് പേര്‍ക്ക് ജോലികൊടുക്കുന്ന അദാനിയും അംബാനിയും ബൂര്‍ഷ്വകള്‍" മുഖ്യമന്ത്രിയുടെ പോസ്റ്റിൽ വിമർശനം ശക്തമാകുന്നു

തിരുവനന്തപുരത്ത് പുതിയതായി ആരംഭിച്ച ലുലുമാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ പങ്കുവച്ച പോസ്റ്റിനെതിരെ വിമര്‍ശനം ശക്തമാകുന്നു. കുത്തക മുതലാളിമാര്‍ക്കെതിരെയുള്ള ഇടത്പക്ഷ നിലപാടുകളും ഇടത് രാഷ്‌ട്രീയവുമെല്ലാം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. “കുത്തകമുതലാളിക്ക് വേണ്ടി എന്ന് മുതലാണ് സഖാവ് പോസ്റ്റ് ഇടാന്‍ തുടങ്ങിയത്” എന്നാണ് പോസ്റ്റിന് താഴെ കമന്റുകള്‍ വരുന്നത്. ലുലുമാളിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, മാള്‍ വലിയ വിജയമാകട്ടെ എന്നും ആശംസിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്. ഈ പോസ്റ്റിന് താഴെയാണ് മുഖ്യമന്ത്രിയുടേയും ഇടത്പക്ഷത്തിന്റേയും നിലപാടുകളെ വിമര്‍ശിച്ചു കൊണ്ടുള്ള ചര്‍ച്ച കൊഴുക്കുന്നത്.

അംബാനിയുടെ ഷോപ്പിംഗ് മാള്‍ മോദി ഉദ്ഘാടനം ചെയ്താല്‍ ഇതേ പിണറായിയും കമ്മിക്കളും മോദി അംബാനിയുടെ ആളാണെന്ന് പറയും. യൂസഫലി നന്മമരവും അംബാനി ബൂര്‍ഷ്വ കോര്‍പ്പറേറ്റും. എന്തൊരു ഇരട്ടത്താപ്പ് കാപട്യം.ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി കൊടുക്കുന്ന യൂസഫലി നന്മ മരം. ലക്ഷക്കണക്കിന് പേര്‍ക്ക് ജോലി കൊടുക്കുന്ന അദാനിയും അംബാനിയും കള്ളന്മാര്‍. ഇത് നല്ല ലോജിക്കാണെന്നാണ് ഒരു കമന്റ്. യൂസഫലിയാണെങ്കില്‍ കുഴപ്പമില്ല. അദാനിയും, അംബാനിയും, ടാറ്റയും, ബിര്‍ളയും മാത്രമാണ് ബൂര്‍ഷ്വാസികള്‍ എന്നാണ് മറ്റൊരു പരിഹാസ കമന്റ്. യൂസഫലി പണം മുടക്കി മാള്‍ പണിതു. അത് കൊടി കുത്തി മുടക്കിയില്ലെന്ന സഹായമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് മറ്റൊരാള്‍ പറയുന്നു. പണ്ട് കൊടി കുത്തി പൂട്ടി കെട്ടിയ സ്ഥാപനങ്ങൾ ഉദാഹരണം കോഴിക്കോട് ഗ്ലോറിയൻസ് മാവൂർ മുഖ്യ മന്ത്രി എന്ന നിലയിൽ ഇടപ്പെട്ട് വീണ്ടും പ്രവർത്തിച്ചു കാണിക്കാനും .ചിലർ കമന്റ് ചെയ്യുന്നു .

പരിപാടിയില്‍ സാമൂഹിക അകലമോ, കൊറോണ മാനദണ്ഡമോ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയും വിമര്‍ശനം ഉയരുന്നുണ്ട്. ചടങ്ങില്‍ പങ്കെടുത്ത പലരും മാസ്‌കും ധരിച്ചിരുന്നില്ല. കൊറോണ മാനദണ്ഡങ്ങള്‍ സാധാരണക്കാര്‍ക്ക് മാത്രമാണെന്നും, മന്ത്രിമാര്‍ക്കും മുതലാളിമാര്‍ക്കും ഇതൊന്നും ബാധകമല്ലെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാണിക്കുന്നു. വലിയ ജനക്കൂട്ടമാണ് ലുലുവിന്റെ ഉദ്ഘാടനസമയത്ത് അവിടെ ഉണ്ടായിരുന്നത്. ചിലര്‍ക്ക് വേണ്ടി പിണറായി സര്‍ക്കാര്‍ എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍ പറത്തുകയാണെന്നും വിമര്‍ശനം ഉയരുന്നു. അതെ സമയം പോസ്റ്റിനെ അനുകൂലിച്ചും ധാരാളം ആളുകൾ രംഗത്തുണ്ട്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story