കോഴിക്കോട് യു​വ​തി​യെ തീ​കൊ​ളു​ത്തി യു​വാ​വ് ജീവനൊടുക്കാൻ ശ്രമിച്ചു; ഇ​രു​വ​രും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

കോഴിക്കോട് യു​വ​തി​യെ തീ​കൊ​ളു​ത്തി യു​വാ​വ് ജീവനൊടുക്കാൻ ശ്രമിച്ചു; ഇ​രു​വ​രും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

December 17, 2021 0 By Editor

കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഇതിന് പിന്നാലെ സ്വയം ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫിസിന് മുൻപിലാണ് യുവാവ് യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചത്. ബൈക്കിലെത്തിയ യുവാവ് യുവതിയുമായി സംസാരിക്കുന്നതിനിടെയാണ് കുപ്പിയിൽ നിന്ന് പെട്രോളെടുത്ത് ഒഴിച്ച് തീ കൊളുത്തിയത്. ആദ്യം പെൺകുട്ടിയുടെ അലർച്ചയാണ് കേട്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.   വസ്ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ് മാംസം വെന്ത നിലയിലാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. തലയിലൂടെ പെട്രോൾ ഒഴിച്ചതിനാൽ ശരീരമാകെ തീ ആളി പടരുകയായിരുന്നു. ഇ​വ​ർ പ​രി​ച​യ​ക്കാ​രാ​ണെ​ന്നാ​ണ് സൂ​ച​ന.