നടുറോഡിൽ പെൺകുട്ടിയുടെ മുഖത്തടിച്ചു, മുടിയിൽ കുത്തിപ്പിടിച്ചു; അച്ഛനെയും മകളെയും ആക്രമിച്ച് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം

December 23, 2021 0 By Editor

തിരുവനന്തപുരം ; തലസ്ഥാനത്ത് അച്ഛനും മകൾക്കും നേരെ ഗുണ്ടാ ആക്രമണം. കഴിഞ്ഞ കുറേ ദിവസങ്ങളായി ആക്രമണങ്ങൾ അരങ്ങേറുന്ന പോത്തൻകോട് ആണ് സംഭവം. വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന വെഞ്ഞാറമ്മൂട് സ്വദേശികളെ ഗുണ്ടകൾ ആക്രമിച്ചു. ഇന്നലെ രാത്രി എട്ടരയോടെ ജനങ്ങൾ കൂടി നിന്ന സ്ഥലത്ത് വെച്ചാണ് ആക്രമണം നടന്നത്.

ഭാര്യയെ ജോലിക്ക് ആക്കി കാറിൽ മടങ്ങിയ അച്ഛനെയും മകളെയും നാലംഗ സംഘം പൊതുസ്ഥലത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. ഇവരുടെ കാറ് തടഞ്ഞുനിർത്തി ഇവരെ അസഭ്യം പറയുകയും പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഗുണ്ടകൾ പെൺകുട്ടിയുടെ മുഖത്തടിക്കുകയും മുടിയിൽ കുത്തിപ്പിടിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ അച്ഛൻ പോലീസിന് പരാതി നൽകി.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഫൈസൽ എന്ന ഗുണ്ടയുടെ നേതൃത്വത്തിലാണ് ആണ് ആക്രമണം നടന്നത്. ജ്വല്ലറി ഉടമയെ വെട്ടി നൂറ് പവൻ കവർന്ന കേസിലെ പ്രതിയാണ് ഇയാൾ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.