മലപ്പുറത്ത് ട്രെയിന്‍ തട്ടി അച്ഛനും മകളും മരിച്ചു

മലപ്പുറം: താനൂരിൽ ട്രെയിൻ തട്ടി അച്ഛനും മകളും മരിച്ചു. തലക്കടത്തൂർ സ്വദേശി അസീസ് (42) മകൾ അജ്വ മർവ (10) എന്നിവരാണ് മരിച്ചത്. താനൂർ - തിരൂർ…

മലപ്പുറം: താനൂരിൽ ട്രെയിൻ തട്ടി അച്ഛനും മകളും മരിച്ചു. തലക്കടത്തൂർ സ്വദേശി അസീസ് (42) മകൾ അജ്വ മർവ (10) എന്നിവരാണ് മരിച്ചത്. താനൂർ - തിരൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടമുണ്ടായത്. പാളം മുറിച്ചുകടക്കുമ്പോള്‍ മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ് തട്ടിയാണ് അപകടം സംഭവിച്ചത്‌. അസീസ് സംഭവ സ്ഥലത്ത് വെച്ചും മകൾ അജ്വ മർവ ആശുപത്രിയിൽ വെച്ചും മരിച്ചു. ഇരുവരുടേയും മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story