കല്യാണം കഴിഞ്ഞു; ആ കമന്റുകൾ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നു: അനൂപ് കൃഷ്ണൻ

സെലിബ്രിറ്റി വിവാഹം എന്ന് പറയുമ്പോള്‍ വലിയൊരു ആഘോഷമാണ് പലര്‍ക്കും. എന്നാല്‍ ഈ കൊവിഡ് മഹാമാരി കാലത്ത് അങ്ങനെ ഒന്നും സാധ്യമല്ലല്ലോ. പ്രത്യേകിച്ച്, ഞായറാഴ്ചയും ലോക്ക്ഡൗണും കൂടെ ഒന്നിച്ച്…

സെലിബ്രിറ്റി വിവാഹം എന്ന് പറയുമ്പോള്‍ വലിയൊരു ആഘോഷമാണ് പലര്‍ക്കും. എന്നാല്‍ ഈ കൊവിഡ് മഹാമാരി കാലത്ത് അങ്ങനെ ഒന്നും സാധ്യമല്ലല്ലോ. പ്രത്യേകിച്ച്, ഞായറാഴ്ചയും ലോക്ക്ഡൗണും കൂടെ ഒന്നിച്ച് വരുമ്പോള്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച് പുലര്‍ച്ചെ അനൂപിന്റെയും ഇഷ എന്ന് വിളിയ്ക്കുന്ന ഐശ്വര്യയുടെയും വിവാഹം കഴിഞ്ഞു. വളരെ വേറിട്ട ഒരു വിവാഹ കാഴ്ചയായിരുന്നു അത്.ലളിതമായിട്ടാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വളരെ വേണ്ടപ്പെട്ടവര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

2020 ജൂൺ 23 ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. അന്നത്തെ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചപ്പോൾ ഐശ്വര്യ ബോഡിഷെയിമിങ് കമന്റുകൾ നേരിടേണ്ടി വന്നിരുന്നു. തുടർന്ന് ‘ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു. കൂടുതലായി ഒന്നും പറയാനില്ല’ എനന്നായിരുന്നു അനൂപിന്റെ പക്വവും മാന്യവുമായ പ്രതികരണം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ഐശ്വര്യയ്ക്ക് ബോഡി ഷെയിമിങ് കമന്റുകൾ കേട്ട് പരിചയം ഉണ്ട്. കേരള സമൂഹം ഇങ്ങനെയൊക്കെയല്ലേ പെരുമാറുക. നമ്മുടെ ശരീരം നമ്മുടെ മാത്രം സ്വന്തമാണ്. തടി കൂടിയാലും കുറഞ്ഞാലും അത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നില്ലെങ്കിൽ പിന്നെ എന്താണ് കുഴപ്പം , ഒരാൾ ഒരു കമന്റ് ഇട്ടുകഴിഞ്ഞാൽ അതിനു പിറകെ കമന്റുകളുടെ ഘോഷയാത്ര ആയിരിക്കും. കാരണമോ കാര്യമോ അറിയാതെയാകും ചില കാര്യങ്ങൾക്ക് പിന്തുണ വരിക. കൂട്ടമായി ആക്രമിക്കുക എന്നതാണ് മോബ് സൈക്കോളജി. ഇതൊക്കെ എല്ലാ കാലത്തും കണ്ടിട്ടുള്ളതാണ്. ഇനിയും കാണേണ്ടതാണ്. ഇതൊല്ലാം ഇങ്ങനെ തുടർന്നു കൊണ്ടേയിരിക്കും. അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുക എന്നല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല. (അനൂപ് ഒരു ഓൺലൈൻ മാധ്യമത്തിൽ പറഞ്ഞത്)

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story