ലോകകപ്പ്: അഞ്ചര കിലോമീറ്റര്‍ നീളത്തില്‍ വ്യത്യസ്തമായ കൊടിയുമായി ജര്‍മനി ആരാധകന്‍

June 7, 2018 0 By Editor

ലോകകപ്പിനു മുന്നോടിയായി ആരാധകരെല്ലാം തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ടീമിന്റെ ഫഌ്‌സുകളും ഫോട്ടോകളും കൊടികളും നിര്‍മിക്കുക പതിവാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു കൊടി നിര്‍മാതാവിനെ പരിചയപ്പെടാം. തന്റെ ഇഷ്ട ടീമായ ജര്‍മനിയുടെ കൊടി നിര്‍മിച്ച് വ്യത്യസ്തനാവുകയാണ് ബംഗ്ലാദേശുകാരനായ അംജദ് ഹൊസ്സെന്‍ എന്ന കര്‍ഷകന്‍.

സാധാരണ ഒന്നും രണ്ടും മീറ്ററുകള്‍ ഉള്ള കൊടിയാണ് സാധാരണ എല്ലാവരും കെട്ടുക എങ്കില്‍ അഞ്ചര കിലോമീറ്റര്‍ നീളമുള്ള ഒരു ജര്‍മ്മന്‍ ഫ്‌ലാഗുമായാണ് ജര്‍മ്മനിയുടെ കടുത്ത ആരാധകന്‍ എത്തിയിരിക്കുന്നത്.

2006ല്‍ ജര്‍മ്മനിയില്‍ നടന്ന ലോകക്കപ്പിന്റെ സമയത്താണ് അംജദ് ഈ ജര്‍മ്മന്‍ കൊടി ഉണ്ടാക്കാന്‍ തുടങ്ങിയത്. തുടര്‍ന്നിങ്ങോട്ട് കൊടി ഉണ്ടാക്കാനുള്ള തുണിക്കായി തന്റെ കൃഷി സ്ഥലം പോലും വിറ്റിരിക്കുകയാണ് അംജദ് ഹൊസ്സെന്‍

2014 ലോകക്കപ്പ് സമയത്തും അംജദ് ഹൊസ്സെന്‍ ഈ കൊടി പ്രദര്‍ശിപ്പിച്ചിരുന്നു. അന്ന് മൂന്നര കിലോമീറ്ററോളം ആയിരുന്നു കൊടിയുടെ നീളം. ജര്‍മ്മന്‍ ഫുട്‌ബോളിനെ ഏറെ ഇഷ്ടപ്പെടുന്ന അംജദ് ഹൊസ്സെന്‍ ലോകക്കപ്പ് സമയത്ത് ഈ കൊടി വീടിനടുത്തുള്ള ഒരു സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്.