കാമുകിയുടെ കുഞ്ഞ് പാൽ ആവശ്യപ്പെട്ട് കരഞ്ഞു; കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി 21കാരൻ

മുംബൈ: പാല് കുടിക്കാനായി കരഞ്ഞ രണ്ട് വയസുകാരിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. ഭർത്താവിൽ നിന്നും അകന്നു താമസിക്കുന്ന യുവതിയുടെ കുഞ്ഞിനെയാണ് കാമുകനായ യുവാവ് കൊലപ്പെടുത്തിയത്. 21കാരനായ ഇയാളെ…

മുംബൈ: പാല് കുടിക്കാനായി കരഞ്ഞ രണ്ട് വയസുകാരിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. ഭർത്താവിൽ നിന്നും അകന്നു താമസിക്കുന്ന യുവതിയുടെ കുഞ്ഞിനെയാണ് കാമുകനായ യുവാവ് കൊലപ്പെടുത്തിയത്. 21കാരനായ ഇയാളെ ഭയന്ദർ പൊലീസ് അറസ്റ്റ് ചെയ്തു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

22കാരിയായ യുവതി ഏറെനാളായി യുവാവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. കാറ്ററിംഗ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ജോലി സംബന്ധമായ ആവശ്യത്തിനായി വീട്ടിൽ നിന്നും പുറത്ത് പോയപ്പോഴാണ് സംഭവം. കുഞ്ഞിനെ കാമുകനെ ഏൽപ്പിച്ചിട്ടാണ് യുവതി വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോയത്.

https://mykerala.co.in/property/ad/

എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ഞ് കളിക്കുന്നതിനിടെ നിലത്ത് വീണെന്നും വേഗം ആശുപത്രിയിൽ വരാൻ യുവതിയോട് കാമുകൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് യുവതി കുഞ്ഞിനെ എത്തിച്ച ടെംബെ ആശുപത്രിയിൽ എത്തുകയായിരുന്നു. എന്നാൽ യുവതി എത്തിയപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയും, ഉദ്യോഗസ്ഥർ യുവതിയുടെ കാമുകനെ ചോദ്യം ചെയ്യുകയുമായിരുന്നു. ശ്വാസംമുട്ടൽ മൂലമാണ് കുട്ടി മരണപ്പെട്ടതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പാലിന് വേണ്ടി കുഞ്ഞ് കരഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് യുവതിയുടെ കാമുകൻ മൊഴി നൽകി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story