മാറ്റമില്ലാതെ സ്വർണവില

മാറ്റമില്ലാതെ സ്വർണവില

March 11, 2022 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. തുടരെ നാല് ദിവസമുണ്ടായ വിലവർധനവിന് ശേഷം ഇന്നും വിലവർധനവ് ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇന്നലത്തെ വിലയിൽ തന്നെ തുടരുകയായിരുന്നു. എന്നാലും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില നിൽക്കുന്നത്.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

ഒരു പവന് 36,640 രൂപയും ഗ്രാമിന് 4580 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വർധിച്ചത്. ഫെബ്രുവരി ഒന്നിന് 35920 രൂപയായിരുന്നു സ്വർണവില. മൂന്നാം തീയതി പവന് 160 രൂപ വർദ്ധിച്ച് 36080 രൂപയായി. പിന്നീട് മാറ്റമില്ലാതെ മൂന്നു ദിവസം ഈ വിലയിൽ തുടർന്ന് സ്വർണം കഴിഞ്ഞ ദിവസം വീണ്ടും വർദ്ധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 160 രൂപയും ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും വർദ്ധിക്കുകയായിരുന്നു.