കൊച്ചി ഹാര്‍ബര്‍ വ്യൂ ഹോട്ടലില്‍ മദ്യം വിളമ്പാന്‍ യുവതികള്‍; ഉടമയ്‌ക്കെതിരേ കേസ്

കൊച്ചി ഹാര്‍ബര്‍ വ്യൂ ഹോട്ടലില്‍ മദ്യം വിളമ്പാന്‍ യുവതികള്‍; ഉടമയ്‌ക്കെതിരേ കേസ്

March 15, 2022 0 By Editor

കൊച്ചി ഹാര്‍ബര്‍ വ്യൂ ഹോട്ടലില്‍ മദ്യം വിളമ്പാന്‍ യുവതികളെ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഉടമയ്‌ക്കെതിരേ കേസെടുത്തു. വിദേശ വനിതകളെ ഉപയോഗിച്ച് ഡാന്‍സ് ബാര്‍ നടത്തിയതിനാണ് എക്‌സൈസ് കേസെടുത്തത്. അബ്കാരി ചട്ടം ലംഘിച്ചതിന് ഹാര്‍ബര്‍ വ്യു ഹോട്ടല്‍ മാനെജരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ബാറുകളില്‍ സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമ ലംഘനം തന്നെയെന്ന് എറണാകുളം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കി. വിദേശ മദ്യ നിയമം 27 എ, ബാര്‍ ലൈസന്‍സ് 9 എ എന്നിവയുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി.ടിനിമോന്‍ പറഞ്ഞു. സ്റ്റോക്ക് രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കാതിരുന്നതിനും കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത ശേഷം മാനെജരെ ജാമ്യത്തില്‍ വിട്ടു.

കൊച്ചിന്‍ ഷിപ്‌യാര്‍ഡിനടുത്തുളള ഹാര്‍ബര്‍ വ്യൂ ഹോട്ടല്‍ ഇക്കഴിഞ്ഞ ദിവസമാണ് ഫ്ലൈ ഹൈ എന്ന പേരില്‍ നവീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ പബ് എന്ന പേരിലായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം. സിനിമാമേഖലയിലെ നിരവധിപ്പേരെ സ്പെഷ്യല്‍ ഗസ്റ്റുകളായി അണിനിരത്തിയിരുന്നു. ഒപ്പം ചടുലന്‍ നൃത്തത്തിന്റെ അകമ്പടിയും ഉണ്ടായി.

ബിവറേജസില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നത് സംബന്ധിച്ച കേസില്‍ സ്ത്രീകള്‍ മദ്യം വിളമ്പരുതെന്ന വാദം നില നില്‍ക്കില്ലെന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതേതുടര്‍ന്ന് ബിവറേജസുകളില്‍ സ്ത്രീകളെ മദ്യം വിളിമ്പുന്നതിന് നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ വിദേശ മദ്യനിയമത്തില്‍ ഭേദഗതി വരുത്താത്ത സാഹചര്യത്തിലാണ് നിയമ നടപടി സ്വീകരിച്ചതെന്നാണ് എക്‌സൈസ് വ്യക്തമാക്കുന്നത്.