'കൊവിഡ് പോർട്ടലിൽ പോണ്‍ഹബ് ലിങ്ക്' ആരോഗ്യവകുപ്പിന് നാണക്കേട്
ഒട്ടാവ: കോവിഡ്-19 വിവരങ്ങൾ നൽകുന്ന ആരോഗ്യ വകുപ്പിന്റെ പോർട്ടലിൽ പോൺഹബ് ലിങ്ക്. കിഴക്കൻ കനേഡിയൻ പ്രവിശ്യയായ ക്യൂബെക്കിലെ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് ഫോൺ സൈറ്റിലേക്കുള്ള…
ഒട്ടാവ: കോവിഡ്-19 വിവരങ്ങൾ നൽകുന്ന ആരോഗ്യ വകുപ്പിന്റെ പോർട്ടലിൽ പോൺഹബ് ലിങ്ക്. കിഴക്കൻ കനേഡിയൻ പ്രവിശ്യയായ ക്യൂബെക്കിലെ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് ഫോൺ സൈറ്റിലേക്കുള്ള…
ഒട്ടാവ: കോവിഡ്-19 വിവരങ്ങൾ നൽകുന്ന ആരോഗ്യ വകുപ്പിന്റെ പോർട്ടലിൽ പോൺഹബ് ലിങ്ക്. കിഴക്കൻ കനേഡിയൻ പ്രവിശ്യയായ ക്യൂബെക്കിലെ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് ഫോൺ സൈറ്റിലേക്കുള്ള ലിങ്ക് പങ്കുവെച്ചിരിക്കുന്നത്. ജീവനക്കാരുടെ അനാസ്ഥയാണ് പിഴവിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
ഫ്രഞ്ച് സംസാരിക്കുന്നവർ ധാരാളമായുള്ള ക്യുബെക്ക് പ്രവശ്യയിലെ ആരോഗ്യവകുപ്പിൻ്റെ സൈറ്റിലാണ് പോൺ ഹബിൻ്റെ ലിങ്ക് പ്രത്യക്ഷപ്പെട്ടത്. കൊവിഡ് പോർട്ടലിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാമെന്ന് വ്യക്തമാക്കി നൽകിയുള്ള അടിക്കുറിപ്പിനൊപ്പമാണ് പോൺ ഹബിൻ്റെ ലിങ്ക് എത്തിയത്.
അശ്ലീല സൈറ്റിൻ്റെ ലിങ്ക് കണ്ടതോടെ ആളുകൾ തുടർച്ചയായി കമൻ്റ് ഇടുകയും പരിഹസിക്കുകയും ചെയ്തതോടെ ആരോഗ്യവകുപ്പ് അധികൃതർ അബദ്ധം മനസിലാക്കുകയും പോൺ ഹബിൻ്റെ ലിങ്ക് നീക്കം ചെയ്യുകയുമായിരുന്നു. അവിചാരിതമായ സാഹചര്യത്തിൽ അത്തരമൊരു ലിങ്ക് ട്വീറ്റ് ചെയ്ത് പോയതായി എഎഫ്പി വാർത്താ ഏജൻസിയുടെ ചോദ്യത്തിന് മറുപടിയായി ക്യുബെക് ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു.