മലപ്പുറം: സന്തോഷ് ട്രോഫി സെമിഫൈനലിൽ ഗോൾ മഴ പെയ്യിച്ച് കേരളം ഫൈനലിൽ പ്രവേശിച്ചു. കർണാടകയെ 7-3ന് തകർത്താണ് കേരളം ഫൈനലിൽ എത്തിയത്. കേരളത്തിന്റെ ടി.കെ ജെസിൻ അഞ്ച് തവണയാണ് കർണാടകയുടെ വലകുലുക്കിയത്. ഷിഗിലും അർജുൻ ജയരാജും ഓരോ ഗോൾ വീതവും നേടി. സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ 15-ാം തവണയാണ് കേരളം ഫൈനലിൽ പ്രവേശിക്കുന്നത്. ആറ് തവണ കേരളം കപ്പുയർത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.