മഞ്ചേരിയിൽ പെരുന്നാൾ ആറാട്ട്; കേരളത്തിന് ഏഴാം സന്തോഷ് ട്രോഫി കിരീടം” പ്രസക്ത ഭാഗങ്ങൾ കാണാം

മഞ്ചേരിയിൽ പെരുന്നാൾ ആറാട്ട്; കേരളത്തിന് ഏഴാം സന്തോഷ് ട്രോഫി കിരീടം” പ്രസക്ത ഭാഗങ്ങൾ കാണാം

May 3, 2022 0 By Editor

Manjeri :  പശ്ചിമബംഗാളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സന്തോഷ് ട്രോഫി കിരീടം നേടി കേരളം. 5-4 നാണ് ബംഗാളിനെ കേരളം തകർത്തത്. 90 മിനിറ്റും ഗോൾരഹിതമായിരുന്നതിനെ തുടർന്ന് 30 മിനിറ്റ് എക്‌സ്ട്രാ ടൈം അനുവദിച്ചിരുന്നു. ഇതിന്റെ ആദ്യ പകുതിയിൽ ബംഗാൾ ആദ്യ ഗോൾ നേടി മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ 116 ാം മിനിറ്റിൽ കേരളം തിരിച്ചടിച്ചു. എക്‌സ്ട്രാ ടൈമിന്റെ ഏഴാം മിനിറ്റിലായിരുന്നു ബംഗാളിന്റെ ഗോൾ. ദിലീപ് ഓർവാനാണ് ഹെഡ്ഡറിലൂടെ ഗോൾ നേടിയത്. 116 ാം മിനിറ്റിൽ മുഹമ്മദ് സഫ്‌നാദ് അവിസ്മരണീയമായ ഹെഡ്ഡറിലൂടെ കേരളത്തെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. എക്‌സ്ട്രാ ടൈം പൂർത്തിയായതിന് ശേഷം നാല് മിനിറ്റ് ഇഞ്ച്വറി ടൈം അനുവദിച്ചെങ്കിലും ഇരു ടീമുകളും ഗോൾ നേടിയില്ല. തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.