ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മുന്തിയ ഇനം വിദേശ മദ്യങ്ങൾ മോക്ഷണം പോയി
ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷണംപോയി. അടൂരിലെ ബൈപ്പാസ് റോഡിലുള്ള ഔട്ട്ലെറ്റിലാണ് സംഭവം നടന്നത്. മുപ്പതിനായിരത്തോളം രൂപ വിലവരുന്ന മുന്തിയ ഇനങ്ങളിലുള്ള വിദേശമദ്യങ്ങളാണ് പ്രീമിയം…
ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷണംപോയി. അടൂരിലെ ബൈപ്പാസ് റോഡിലുള്ള ഔട്ട്ലെറ്റിലാണ് സംഭവം നടന്നത്. മുപ്പതിനായിരത്തോളം രൂപ വിലവരുന്ന മുന്തിയ ഇനങ്ങളിലുള്ള വിദേശമദ്യങ്ങളാണ് പ്രീമിയം…
ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷണംപോയി. അടൂരിലെ ബൈപ്പാസ് റോഡിലുള്ള ഔട്ട്ലെറ്റിലാണ് സംഭവം നടന്നത്. മുപ്പതിനായിരത്തോളം രൂപ വിലവരുന്ന മുന്തിയ ഇനങ്ങളിലുള്ള വിദേശമദ്യങ്ങളാണ് പ്രീമിയം കൗണ്ടർ വിഭാഗത്തിൽ നിന്ന് മോഷ്ടിച്ചത്. ഇന്നലെ രാവിലെ മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാർ എത്തിയപ്പോഴാണ് ഓഫീസിലെ ഷട്ടർ കുത്തിത്തുറന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് വിവരം പൊലീസിനെ അറിയിച്ചത്. ലടയാള വിദഗ്ദ്ധർ, ഡോഗ് സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങൾ എത്തി വിരലടയാളം ഉൾപ്പെടെയുള്ളവ ശേഖരിച്ചിട്ടുണ്ട്.
ഇവിടത്തെ സി.സി.ടി.വി കാമറ സംവിധാനം പൂർണമായും തടസപ്പെട്ടതിനാൽ ദൃശ്യങ്ങൾ പൊലീസിന് ലഭ്യമായില്ല. ഔട്ട്ലെറ്റിന്റെ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന സി.സി ടി.വി കാമറയുടെ പ്രധാന യൂണിറ്റിൽ നിന്ന് ഹാർഡ് ഡിസ്ക് പ്രവർത്തിക്കുന്ന ഡി.വി.ആർ മോഷ്ടാക്കൾ മുറിച്ചു കടത്തിയതിനാലാണ് മോഷണംദൃശ്യങ്ങൾ ലഭിക്കാത്തത്. പണം സൂക്ഷിച്ചിരുന്ന ലോക്കർ പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും ലിവർ ഒടിഞ്ഞതിനാൽ ആശ്രമം പരാജയപ്പെടുകയായിരുന്നു.