
ഭക്ഷ്യവിഷബാധ; മീനില്‍ പുഴുവിനെ കണ്ടെത്തി; നാലുപേര്‍ ആശുപത്രിയില്‍
May 8, 2022തിരുവനന്തപുരം: കല്ലറയില്‍ മീന്‍(Fish) കറിവെച്ച് കഴിച്ച ഒരു കുടുംബത്തിലെ നാലു പേര്‍ ആശുപത്രിയില്‍. കല്ലറ പഴയചന്തയില്‍ നിന്ന് മത്സ്യം വാങ്ങിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്(Food Poison). ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് എഴുമണിയോടെ ഇവിടെ നിന്നും മറ്റൊരാള്‍ വാങ്ങിയ മീനില്‍ പുഴുവിനെ കണ്ടെത്തിയത്. പൊലീസും റവന്യു ഉദ്യോഗസ്ഥരും എത്തി സാമ്പിള്‍ ശേഖരിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മീന്‍കറി കഴിച്ചിരുന്നു. ഇത് കഴിച്ച ശേഷം വയറുവേദന അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ നാല് പേര്‍ക്കും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. 200 രൂപയുടെ കൊഴിയാള മീനാണ് ബിജു കടയില്‍ നിന്ന് വാങ്ങിയത്.
പഴകിയ മീനാണ് കഴിഞ്ഞ ദിവസവും ലഭിച്ചതെന്ന നിഗമനത്തിലാണ് അധികൃതര്‍. ആരോഗ്യവകുപ്പിന്റെ കൂടുതല്‍ പരിശോധനകള്‍ ഈ കട കേന്ദ്രീകരിച്ച് നടക്കുമെന്നാണ് വിവരം