ഉറക്കം കെടുത്തുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ !

ഉറക്കം ഇല്ലാത്ത അവസ്ഥ ഇന്ന് പലരും അനുഭവിക്കുന്ന ഒന്നാണ്. അതിന്റെ കാരണം തേടി പോയവരും നിങ്ങളുടെ കൂട്ടത്തില്‍ കാണും. കാപ്പി ഉറക്കത്തിന് തടസ്സമുണ്ടാക്കും എന്ന കാര്യം അറിയാത്തവര്‍ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ നിങ്ങളില്‍ പലരും കാപ്പികുടി തന്നെ ഉപേക്ഷിച്ചിട്ടുണ്ടാകും. എന്നിട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ലല്ലേ? വില്ലന്‍ കാപ്പിയോ അതിലടങ്ങിയ കഫൈനോ മാത്രമല്ല. കഫൈന്‍ അടങ്ങിയ പല ഭക്ഷ്യവസ്തുക്കളും നിങ്ങളുടെ ഉറക്കം കെടുത്തും. ഒളിഞ്ഞിരിക്കുന്ന ഈ കഫൈനുകളാണ് നിങ്ങളുടെ ഉറക്കത്തെ കെടുത്തുന്ന യഥാര്‍ത്ഥ വില്ലന്‍. നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്ത ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം;

ശീതളപാനീയങ്ങള്‍
ദാഹിക്കുമ്പോള്‍ എല്ലാവരും ആദ്യം വാങ്ങി കുടിക്കുന്നത് പലനിറങ്ങളില്‍ ലഭിക്കുന്ന ശീതപാനീയങ്ങളാണ്. നിങ്ങള്‍ കുടിക്കുന്ന ഓറഞ്ച് ജ്യൂസിലും ആപ്പിള്‍ ജ്യൂസിലും വരെ കഫൈന്‍ അടങ്ങിയിരിക്കുന്നു. 355 എംഎല്‍ ബോട്ടിലില്‍ ഏകദേശം 45 എംജി കഫൈന്‍ ഉണ്ടാകും.

ബദാം
രുചി വര്‍ദ്ധന വരുത്തിയ ബദാമുകള്‍ എല്ലാര്‍ക്കും ഇഷ്ടമാണ്. ചോക്ലേറ്റോ, കോഫിയോ അടങ്ങിയ ബദാമില്‍ കഫൈന്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത്തരം ബദാമുകള്‍ നിങ്ങളുടെ ഉറക്കം കെടുത്തും. 20 ബദാമില്‍ ഏകദേശം 24 എംജി കഫൈന്‍ വരെ ഉണ്ടാകും.

ഊര്‍ജപാനീയം
എനര്‍ജി ഡ്രിങ്ക് അഥവ ഊര്‍ജപാനീയം കുടിക്കുന്ന ശീലമുണ്ടോ? എന്നാല്‍ നിങ്ങള്‍ കഫൈന്‍ ചോദിച്ചുവാങ്ങുകയാണ് ചെയ്യുന്നത്. സാധാരണ വിപണയില്‍ ലഭ്യപാകുന്ന എനര്‍ജി ഡ്രിങ്ക് ബോട്ടലില്‍ ഏകദേശം 45 മുതല്‍ 50 എംജി വരെ കഫൈന്‍ ഉണ്ടാകും.

പെയിന്‍ റിലീവേഴ്‌സ്
വേദനകള്‍ക്ക് പെയിന്‍ കില്ലറുകളെ ആശ്രയിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് താല്‍ക്കാലിക ആശ്വാസം മാത്രമേ നല്‍കുകയുളളൂ എന്ന് മാത്രമല്ല. പല വേദനസംഹാരികളിലും കഫൈന്‍ അടങ്ങിയിട്ടുണ്ട്. കഫൈന്‍ തലച്ചോറിലെ വേദനയെ ഇല്ലാതാക്കുന്നു. ഉറക്കം കെടുത്തുകയും ചെയ്യുന്നു.

പ്രോട്ടീന്‍ ബാര്‍
ചോക്ലേറ്റ് അടങ്ങിയ പ്രോട്ടീന്‍ ബാറുകളിലും കഫൈന്‍ അടങ്ങിയിട്ടുണ്ട്. ചോക്ലേറ്റ് കഴിക്കാത്തവര്‍ ആരുമില്ല. എന്നാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന കഫൈനെ നമ്മള്‍ ആരും തിരിച്ചറിയുന്നില്ല. ചെറിയ ഒരു പ്രോട്ടീന്‍ ബാറില്‍ പോലും വലിയ തോതില്‍ കഫൈന്‍ അടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *