വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി; അറസ്റ്റിനുള്ള വിലക്ക് തുടരും
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അറസ്റ്റിനുള്ള വിലക്ക് അതു വരെ തുടരും. അന്വേഷണവുമായി സഹകരിക്കാൻ കോടതി…
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അറസ്റ്റിനുള്ള വിലക്ക് അതു വരെ തുടരും. അന്വേഷണവുമായി സഹകരിക്കാൻ കോടതി…
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അറസ്റ്റിനുള്ള വിലക്ക് അതു വരെ തുടരും. അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും, പരാതിക്കാരിയായ നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന മൊഴികൾ ആവർത്തിക്കുക മാത്രമാണു വിജയ് ബാബു ചെയ്തത്.
40 പേരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തി. പരാതിക്കാരിയായ പുതുമുഖ നടിക്കു പുറമേ മറ്റു ചിലരെയും വ്യാജ വാഗ്ദാനങ്ങൾ നൽകി പ്രതി കബളിപ്പിച്ചതിനുള്ള തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചു. അടുപ്പം നടിച്ചു സൗഹൃദത്തിലാക്കിയ സ്ത്രീകളെ കയ്യേറ്റം ചെയ്യുന്നതും അപമാനിക്കുന്നതും പ്രതിയുടെ സ്വഭാവമാണെന്നാണു പൊലീസിനു ലഭിച്ച മൊഴി. പ്രതിയുടെ സാമ്പത്തിക സ്വാധീനവും ക്രിമിനൽ ബന്ധവും അറിയാവുന്നതിനാലാണു സ്ത്രീകൾ പലരും പരാതി പറയാൻ തയാറാകാത്തതെന്നും സാക്ഷിമൊഴിയുണ്ട്.