ഹോണ്ടയുടെ ടെക്നോളജി പാര്‍ട്ടണറായി കിന്‍ഡ്രില്
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ ടെക്നോളജി പാര്‍ട്ടണറായി പ്രമുഖ ഐടി ഇന്ഫ്രാ സ്ട്രക്ച്ചര്‍ സര്‍വീസ് പ്രൊവൈഡറായ കിന്‍ഡ്രിലിനെ പ്രഖ്യാപിച്ചു. നിലവില്‍ എല്ലാ ഡീലര്‍മാര്‍ക്ക് വേണ്ടിയും പ്ലാന്‍റ് പ്രൊഡക്ഷന്‍ ആപ്ലിക്കേഷന്‍സിന്‍റെ ഇന്‍ഫ്രാസ്ട്രക്ചര്‍ സേവനമാണ് കിന്‍ഡ്രില്‍ ലഭ്യമാക്കുന്നത്. കിന്‍ഡ്രലുമായുള്ള ഈ പുതിയ സഹകരണം കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിയന്ത്രണവും ഓട്ടോമേഷനും മികച്ചതാക്കും. കൂടാതെ കമ്പനിയുടെ സൈബര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ ബിസിനസ് ആപ്ലിക്കേഷനുകളും ഐടി സിസ്റ്റങ്ങളുടെ ലഭ്യതയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഡിമാന്‍ഡ് ഡിസാസ്റ്റര്‍ റിക്കവറി-ആസ്-എ-സര്‍വീസ് സജ്ജീകരണത്തെ സംയോജിപ്പിക്കുകയും ചെയ്യും.
കിന്‍ഡ്രില്‍ തങ്ങളുടെ ടെക്നോളജിക്കല്‍ പാര്‍ട്ടണറായതില്‍ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍, പ്രസിഡന്‍റ് ആന്‍ഡ് സിഇഒ അറ്റ്സുഷി ഒഗാറ്റ പറഞ്ഞു. എച്ച്എംഎസ്ഐയുടെ ബിസിനസിനെക്കുറിച്ച് അവരുടെ ആഴത്തിലുള്ള അറിവാണ് ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവരെ വിശ്വസ്ത ഉപദേശകരാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
———————————————————————————-
പരസ്യങ്ങൾക്കും വാർത്തകൾക്കും ( For Advertisements & News )
Call: 9745150140, 9744712712
Email ( mktg) : [email protected]
Email ( news) : [email protected]