സിഎംഎഫ്ആർഐക്ക് ദേശീയ അംഗീകാരം ; രണ്ട് ഐസിഎആർ പുരസ്‌കാരങ്ങൾ

കൊച്ചി: ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) രണ്ട് ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മികച്ച വാർഷിക റിപ്പോർട്ടിനുള്ള പുരസ്‌കാരവും മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിനുള്ള ജവഹർലാൽ നെഹ്റു പുരസ്‌കാവുമാണ് ഇത്തവണ സിഎംഎഫ്ആർഐക്ക് ലഭിച്ചത്.

2020ലെ സിഎംഎഫ്ആർഐയുടെ ഗവേഷണപ്രവർത്തനങ്ങളെ അടസ്ഥാനമാക്കി പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിനാണ് പുരസ്‌കാരം. ഒരിക്കൽ ലഭിച്ചാൽ പിന്നീട് അഞ്ച് വർഷം കഴിഞ്ഞ് മാത്രമാണ് ഒരു സ്ഥാപനത്തെ ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. എന്നാൽ, കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ രണ്ടാം തവണയും സിഎംഎഫ്ആർഐ ഈ നേട്ടം സ്വന്തമാക്കിയെന്നത് ശ്രദ്ധേയമാണ്.

സിഎംഎഫ്ആർഐയിലെ പി എച്ച് ഡി ഗവേഷക ഡോ. എം അനുശ്രീയാണ് മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്‌കാരം നേടിയത്. കടൽപായലിൽ നിന്നും വേർതിരിച്ചെടുക്കുന്ന ജൈവസംയുക്തങ്ങളുടെ ഔഷധമൂല്യങ്ങളുമായി ബന്ധപ്പെട്ട ഗവേഷണപ്രബന്ധമാണ് അനുശ്രീയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ കാജൽ ചക്രവർത്തിക്ക് കീഴിലായിരുന്നു ഗവേഷണം. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും വെള്ളിമെഡലുമടങ്ങുന്നതാണ് പുരസ്‌കാരം.

ഐസിഎആറിന് കീഴിലുള്ള ഇന്ത്യയിലെ 114 സ്ഥാപനങ്ങളുമായി മത്സരിച്ചാണ് സിഎംഎഫ്ആർഐ പുരസ്‌കാരനേട്ടം കൈവരിച്ചത്. 2020ൽ ഐസിഎആറിന് കീഴിലെ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള സർദാർ പട്ടേൽ പുരസ്‌കാരം സിഎംഎഫ്ആർഐ നേടിയിരുന്നു.

———————————————————————————-

പരസ്യങ്ങൾക്കും വാർത്തകൾക്കും ( For Advertisements & News )
Call: 9745150140, 9744712712
Email ( mktg) : [email protected]
Email ( news) : [email protected]

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story