നാലു ദിവസം കൂടി മഴ തുടരും; 5 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

നാലു ദിവസം കൂടി മഴ തുടരും; 5 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

July 17, 2022 0 By Editor

ജൂലൈയിലെ രണ്ടാഴ്ചയിൽ സംസ്ഥാനത്തു പെയ്തത്  52.18 സെന്റിമീറ്റർ മഴ. നാലു ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് . ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.

വടക്ക് കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ച ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാനും തുടർന്ന് ഒമാൻ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.