
സിബ (CIBA)വാട്ടര്‍ ബേസ് കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
April 12, 2018കൊച്ചി: സമുദ്രജല മത്സ്യ കൃഷി കമ്പനിയായ സെന്‍റ്രല്‍ ഇന്‍സ്റ്റിറ്റുട്ട് ഓഫ് ബ്രകീഷ്വാട്ടര്‍ അക്വാകള്‍ച്ചറും, ചെമ്മീന്‍ ഫീഡ് നിര്‍മാണ കമ്പനിയായ ദി വാട്ടര്‍ബേസ് ലിമിറ്റ് ഏജന്‍സിയും ധാരണാപത്രത്തില്‍ ഒപ്പു വച്ചു. പരിസ്ഥി-സൗഹൃദ ചെമ്മീന്‍ ഫീഡ് സാങ്കേതികവിദ്യ പദ്ധതിയാണ് ധരണാപത്രത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.
സെന്‍റ്രല്‍ ഇന്‍സ്റ്റിറ്റുട്ട് ഓഫ് ബ്രക്കിഷ്വാട്ടര്‍ അക്വാകള്‍ച്ചര്‍ ഡയറക്ടര്‍ ഡോ. കെ.കെ വിജയന്‍, ദി വാട്ടര്‍ബേസ് ലിമിറ്റഡ് ഡയറക്ടര്‍ വരുണ്‍ തപര്‍, വാട്ടര്‍ബേസ് സിഈഒ രമകന്ത് വി. അകുലയുടെ സാനിധ്യത്തിലാണ് ധാരണാപത്രം ഒപ്പു വച്ചത്. വാട്ടര്‍ബേസുമായുള്ള ധാരണാപത്രത്തിലൂടെ ഈ പദ്ധതി ഫലപ്രതമാകുമെന്നും, വാട്ടര്‍ബേസ് ഈ ധാരണപത്രത്തില്‍ പങ്കുചേര്‍നതില്‍ അതീവ സന്തോഷവാനാണെന്നും സെന്‍റ്രല്‍ ഇന്‍സ്റ്റിട്ടുട് ഓഫ് ബ്രാക്കിഷ്വാട്ടര്‍ ഡയറക്ട്ടര്‍ കൂട്ടിചേര്‍ത്തു.