2026 ലോകകപ്പ് വേദി എവിടെയാണെന്ന് ഇന്ന് അറിയാം

2026 ലോകകപ്പ് വേദി എവിടെയാണെന്ന് ഇന്ന് അറിയാം

June 13, 2018 0 By Editor

2026ല്‍ ലോകകപ്പ് ആതിഥേയത്വം വഹിക്കാന്‍ പോവുന്ന വേദി ഏതാണെന്ന് ഇന്ന് അറിയാം. ആഫ്രിക്കയില്‍ നിന്ന് മൊറോക്കോയും കോണ്‍കാഫ് മേഖലയില്‍ നിന്ന് യു.എസ്.എയും മെക്‌സിക്കോയും കാനഡയും ഒരുമിച്ചാണ് ലോകകപ്പിന് ആതിഥേയതം വഹിക്കാന്‍ ബിഡ് സമര്‍പ്പിച്ചിരിക്കുന്നത്. ഫിഫയുടെ 68 മത്തെ സമ്മേളനത്തിലാണ് വേദി പ്രഖ്യാപനം ഉണ്ടാവുക. ആദ്യമായി 48 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പ് ആവും 2026ലെ ലോകകപ്പ്.

2018 ലോകകപ്പ് റഷ്യയിലും 2022 ലോകകപ്പ് ഖത്തറിലും നടന്നത് കൊണ്ട് യൂറോപ്പില്‍ നിന്നോ ഏഷ്യയില്‍ നിന്നോ ഉള്ള രാജ്യങ്ങള്‍ക്ക് 2026ലെ വേദിക്കായി ബിഡ് ചെയ്യാന്‍ പറ്റില്ല. ഫിഫയുടെ 211 മെമ്പ0.ര്‍മാരില്‍ 201 പേരും വേദിക്കായുള്ള വോട്ടിങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

കോണ്‍കാഫ് മേഖലക്ക് ലോകകപ്പ് ലഭിക്കുകയാണെങ്കില്‍ ആദ്യമായിട്ടാവും ഒരു ലോകകപ്പ് മൂന്ന് രാജ്യങ്ങളില്‍ വെച്ച് നടത്തപ്പെടുക. നേരത്തെ കൊറിയയും ജപ്പാനും സംയുകതമായി ലോകകപ്പ് നടത്തിയിരുന്നു.