ജിം​നേ​ഷ്യ​ങ്ങ​ൾ​ക്ക് പി​പി​ആ​ർ ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കി

സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ജിം​നേ​ഷ്യ​ങ്ങ​ൾ​ക്കും ഹൈ​ക്കോ​ട​തി വി​ധി പ്ര​കാ​രം പി​പി​ആ​ർ ലൈ​സ​ൻ​സ് (കേ​ര​ള പ്ലേ​സ​സ് ഓ​ഫ് പ​ബ്ലി​ക്ക് റി​സോ​ർ​ട്ട് ആ​ക്റ്റ്) നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.കേ​ര​ള ഹൈ​ക്കോ​ട​തി 22937/2021…

സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ജിം​നേ​ഷ്യ​ങ്ങ​ൾ​ക്കും ഹൈ​ക്കോ​ട​തി വി​ധി പ്ര​കാ​രം പി​പി​ആ​ർ ലൈ​സ​ൻ​സ് (കേ​ര​ള പ്ലേ​സ​സ് ഓ​ഫ് പ​ബ്ലി​ക്ക് റി​സോ​ർ​ട്ട് ആ​ക്റ്റ്) നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.കേ​ര​ള ഹൈ​ക്കോ​ട​തി 22937/2021 ന​മ്പ​ർ റി​ട്ട് ഹ​ർ​ജി പ്ര​കാ​രം പു​റ​പ്പെ​ടു​വി​ച്ച വി​ധി​ന്യാ​യം അ​നു​സ​രി​ച്ചാ​ണ് സം​സ്ഥാ​ന​ത്തെ എ​ല്ലാ ജിം​നേ​ഷ്യ​ങ്ങ​ളും 1963ലെ ​പി​പി​ആ​ർ പ്ര​കാ​ര​മു​ള്ള ലൈ​സ​ൻ​സ് നേ​ടി​യി​രി​ക്ക​ണ​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ഏ​തെ​ങ്കി​ലും ജിം​നേ​ഷ്യ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ എ​ന്ന് കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി​യാ​ൽ ആ​ക​റ്റ് പ്ര​കാ​ര​മു​ള്ള ലൈ​സ​ൻ​സ് മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​ബ​ന്ധ​മാ​യും നേ​ടാ​ൻ നി​ർ​ദേ​ശി​ച്ച് നോ​ട്ടീ​സ് ന​ൽ​ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലു​ണ്ട്. നോ​ട്ടീ​സ് കൈ​പ്പ​റ്റി മൂ​ന്നു​മാ​സം വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ജിം​നേ​ഷ്യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്താ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ (ആ​ർ​ഡി) വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​നാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Related Articles
Next Story