Begin typing your search above and press return to search.
സ്വപ്നതുല്ല്യമായ തുടക്കം ; റഷ്യക്ക് മിന്നും ജയം
മോസ്‌കോ: 2018 ലോകകപ്പ് ഫുട്ബാളിൽ റഷ്യയ്ക്ക് മിന്നും ജയം ,ഏഷ്യയുടെ പ്രതിനിധിയായ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് റഷ്യ തകർത്തത്.പകുതി സമയത്ത് മടക്കമില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു റഷ്യ.ഗോൾ പൊസഷനിൽ സൗദിയായിരുന്നു മുന്നിലെങ്കിലും ആക്രമണത്തിൽ റഷ്യ ബഹുദൂരം മുന്നിലായിരുന്നു.അവസാന രണ്ട് ഗോളുകളും ഇഞ്ചുറി ടൈമിലാണ് സൗദി വഴങ്ങിയത്. റഷ്യ നേടിയ അഞ്ചിൽ മൂന്ന് ഗോളുകളും പകരക്കാരുടെ വകയായിരുന്നു എന്നതും ശ്രദ്ധേയമാണ്.
Next Story