പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി ; രണ്ടാഴ്ചയ്ക്കുള്ളിൽ 5.2 കോടി കെട്ടിവയ്ക്കണം; അബ്ദുല്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കും സര്‍ക്കാരിനും ഉണ്ടായ നാശനഷ്ടങ്ങള്‍ക്കു പരിഹാരമായി പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ വിവിധ കോടതികളില്‍ ഹര്‍്ത്താലുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുല്‍ സത്താറിനെ പ്രതി ചേര്‍ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ത്താലിലും ബന്ദിലും ജനങ്ങള്‍ക്കു ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്നു ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

നഷ്ടപരിഹാരത്തുക കെട്ടി വച്ച ശേഷമേ ജാമ്യം നല്‍കാവൂ എന്ന് എല്ലാ മജിസ്‌ട്രേറ്റു കോടതികള്‍ക്കും നിര്‍ദേശം നല്‍കുമെന്ന് കോടതി അറിയിച്ചു. അല്ലാത്തപക്ഷം സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സമരത്തില്‍ നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാടു വ്യക്തമാക്കിയത്.

high-court-hartal

ഹര്‍ത്താലിന്റെ പേരില്‍ സമരക്കാര്‍ 5 കോടി ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കണം എന്നായിരുന്നു ആവശ്യം. കെഎസ്ആര്‍ടിസിയുടെ നഷ്ടവും വരുമാന നഷ്ടവും അക്രമികളില്‍ നിന്ന് ഈടാക്കണമെന്നും വിശദമായ റിപ്പോര്‍ട്ടു നല്‍കണമെന്നും ഹൈക്കോടതി നേരത്തെ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. 58 ബസുകള്‍ തകര്‍ത്തെന്നും പത്തു ജീവനക്കാര്‍ക്കു പരുക്കേറ്റെന്നുമാണ് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചിരിക്കുന്നത്.

High Court takes strict action against Popular Front hartal
Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story