നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി നവദമ്പതികൾ അടക്കം 3 പേർ മുങ്ങിമരിച്ചു

പൂപ്പാറ: ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിനു സമീപം പെരിയത്തുകോംബെ നദിയിൽ കുളിക്കാനിറങ്ങിയ നവദമ്പതികൾ ഉൾപ്പെടെ 3 പേർ മുങ്ങി മരിച്ചു. സുബ്ബരാജ് നഗർ പുതുക്കോളനിയിലെ…

പൂപ്പാറ: ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിനു സമീപം പെരിയത്തുകോംബെ നദിയിൽ കുളിക്കാനിറങ്ങിയ നവദമ്പതികൾ ഉൾപ്പെടെ 3 പേർ മുങ്ങി മരിച്ചു. സുബ്ബരാജ് നഗർ പുതുക്കോളനിയിലെ രാജ (30), ഭാര്യ കോയമ്പത്തൂർ സ്വദേശി കാവ്യ (20), സഞ്ജയ് (24) എന്നിവരാണു മരിച്ചത്.

ഒരു മാസം മുൻപായിരുന്നു രാജയുടെയും കാവ്യയുടെയും വിവാഹം. ഇരുവരും സ‍ഞ്ജയുടെ വീട്ടിൽ വിരുന്നിന് എത്തിയതാണ്. ഇന്നലെ രാവിലെ നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ രാജയും കാവ്യയും പാറയിൽ കാൽവഴുതി വെള്ളത്തിൽ വീണു. ഒഴുക്കിൽപെട്ട ദമ്പതികളെ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ സഞ്ജയും അപകടത്തിൽപെടുകയായിരുന്നു. പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ലണ്ടനിലായിരുന്ന സഞ്ജയ് ഏതാനും ദിവസങ്ങൾക്കു മുൻപാണു നാട്ടിലേക്കെത്തിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story