മലബാറിലെ ആദ്യ ‘നോ കോണ്‍ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റി’ നിര്‍വ്വഹിച്ച് കോട്ടക്കല്‍ ആസ്റ്റര്‍ മിംസ്

മലബാറിലെ ആദ്യ ‘നോ കോണ്‍ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റി’ ചികിത്സ നിര്‍വ്വഹിച്ച് കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് .കിഡ്‌നി സംബന്ധമായ രോഗത്തിന് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശിയാണ് കഴിഞ്ഞ ദിവസം നെഞ്ച് വേദന…

മലബാറിലെ ആദ്യ ‘നോ കോണ്‍ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റി’ ചികിത്സ നിര്‍വ്വഹിച്ച് കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് .കിഡ്‌നി സംബന്ധമായ രോഗത്തിന് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശിയാണ് കഴിഞ്ഞ ദിവസം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്റ്റര്‍ മിംസില്‍ ചികിത്സക്കെത്തിയത്. പരിശോധനിയില്‍ ഹൃദയത്തിലെ രണ്ടു പ്രധാന രക്തക്കുഴലുകളില്‍ 90% ബ്ലോക്കുണ്ടെന്നു കണ്ടെത്തി. ഹൃദയത്തിനെ ബാധിക്കുന്ന ബ്ലോക്കുകള്‍ക്ക് സാധാരണ രീതിയില്‍ നല്‍കുന്ന ആന്‍ജിയോപ്ലാസ്റ്റി ചികിത്സ വഴി ബ്ലോക്ക് നീക്കം ചെയ്തു ഹൃദയത്തേ രക്ഷിക്കല്‍ ഇദ്ദേഹം കിഡ്‌നി സംബന്ധമായ രോഗി ആയതിനാല്‍ പ്രയാസംകൂടിയതാണ് .

ആന്‍ജിയോ പ്ലാസ്റ്റിക്കു സാധാരണ ഉപയോഗിക്കാറുള്ള ഡൈ മൂലം അവരുടെ കിഡ്‌നി കൂടുതല്‍ തകരാറിലാവാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ ഡയാലിസിസ് വേണ്ടി വന്നേക്കാം. എന്നാല്‍ കിഡ്‌നിക്കു ദോഷം വരുത്താതെ ഹാര്‍ട്ട് അറ്റാക്കില്‍ നിന്ന് രക്ഷപ്പെടുത്തുന്ന ഏറ്റവും നൂതന ചികിത്സാരീതിയായ സീറോ ഡൈ ആന്‍ജിയോപ്ലാസ്റ്റി വഴി ബ്ലോക്കുകള്‍ നീക്കി രോഗിയേ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് പുതുചരിത്രം തീര്‍ത്തിരിക്കുകയാണ് കോട്ടക്കല്‍ ആസ്റ്റര്‍ മിംസ്.

കിഡ്‌നി രോഗമുള്ളവർക്കും, കിഡ്‌നി രോഗം വരാൻ സാധ്യതയുള്ള ( വർഷങ്ങളോളം പ്രമേഹമുള്ളവർ, പ്രായമായവർ etc) അവരുടെ ഹൃദയം സംരക്ഷിക്കാനുള്ള നൂതന സംവിധാനമാണ് കോട്ടക്കൽ മിംസിൽ അവതരിപ്പിച്ചത്.
ബ്ലോക്കിൻ്റെ കൃത്യമായ അവസ്ഥ മനസ്സിലാക്കാൻ ഡൈ ഉപയോഗിച്ചുള്ള ഇഞ്ചക്ഷൻ നൽകാതെ, രക്തക്കുഴലിലേക്ക് സ്കാൻ ചെയ്യാൻ സാധിക്കുന്ന ഒരു ട്യൂബ്(ഐവസ്) കടത്തി ഉൾഭാഗം സ്കാൻ ചെയ്താണ് ബ്ലോക്കുകളുടെ അവസ്ഥ മനസ്സിലാക്കുന്നത്. ഐവസ് ഉപയോഗിച്ചുള്ള ആൻജിയോപ്ലാസ്റ്റി സാധാരണ ആൻജിയോപ്ലാസ്റ്റി യെക്കാൾ കൃത്യതയേറിയതാണ്.

കിഡ്നി രോഗികൾക്കു മരണം സംഭവിക്കുന്നത് ഭൂരിപക്ഷവും ഹാർട്ട്‌ അറ്റാക്ക് മൂലമാണ്. എന്നാൽ ഡൈ മൂലം ഡയാലിസിസിൽ എത്തുമോ എന്ന പേടി കാരണവും പലരും ഹാർട്ട്‌ ബ്ലോക്കുകൾ സമയത്തു ചികിൽസിക്കാൻ മടിക്കുന്നു .പിന്നീട് അറ്റാക്ക് വന്നു ഹാർട്ട്‌ വീക്കായി രോഗി ഗുരുതരാവസ്ഥയിലാവുകയോ മരണപ്പെടുകയോ ചെയ്യുന്നു.ഇത്തരം രോഗാവസ്ഥയുള്ളവർക്ക് വലിയൊരു അനുഗ്രഹമാണ് 'നോ കോൺട്രാസ്റ്റ് ആൻജിയോപ്ലാസ്റ്റി'."സേവ് ദി ഹാർട്ട് ബൈ പ്രൊട്ടക്ടിംങ് ദ കിഡ്‌നി" (Save the heart by protecting the kidney ) എന്നതാണ് ഈ പുതു ചികിത്സാ രീതിയിലൂടെ നൽകുന്ന സന്ദേശം.

ഹൃദ്രോഗ ചികിത്സാ വിഭാഗ മേധാവി ഡോ. തഹസിൻ നെടുവഞ്ചേരി, കൺസൽട്ടൻ്റ് കാർഡിയോളജിസ്റ്റ് ഡോ. സുഹൈൽ എന്നിവരാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story