ഷാരോൺ വധം അ​ന്വേഷണം തമിഴ്​നാടിന് കൈമാറുന്നതാണ് ഉചിതമെന്ന് എ.ജിയുടെയും നിയമോപദേശം

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ്​ വധക്കേസിന്‍റെ അന്വേഷണം തമിഴ്​നാട്​ പൊലീസിനെ ഏൽപിക്കുന്നതാകും ഉചിതമെന്ന്​ അഡ്വക്കറ്റ്​ ജനറലിന്‍റെ (എ.ജി) നി​യമോപദേശം. കേരള പൊലീസിനാണ്​ ഇതുസംബന്ധിച്ച നിയമോപദേശം നൽകിയത്​. സംഭവം…

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ്​ വധക്കേസിന്‍റെ അന്വേഷണം തമിഴ്​നാട്​ പൊലീസിനെ ഏൽപിക്കുന്നതാകും ഉചിതമെന്ന്​ അഡ്വക്കറ്റ്​ ജനറലിന്‍റെ (എ.ജി) നി​യമോപദേശം. കേരള പൊലീസിനാണ്​ ഇതുസംബന്ധിച്ച നിയമോപദേശം നൽകിയത്​. സംഭവം നടന്നത്​ തമിഴ്​നാട്ടിലായതിനാലാണ്​ ഇത്തരത്തിൽ നിയമോപദേശം നൽകിയത്​.

കേസിന്‍റെ വിചാരണവേളയിൽ സംഭവം നടന്നത്​ തമിഴ്​നാട്ടിലാണെന്ന വാദം പ്രതിഭാഗം ഉയർത്തിയാൽ അത്​ വിചാരണ നടപടിയെ ഉൾപ്പെടെ ബാധിച്ചേക്കാമെന്നാണ്​ നിയമോപദേശം. നേരത്തെ, തിരുവനന്തപുരം റൂറൽ എസ്​.പി ഉൾപ്പെടെ വിഷയത്തിൽ നിയമോപദേശം തേടിയിരുന്നു. അന്വേഷണം തമിഴ്​നാട്​ പൊലീസിന്​ കൈമാറണമെന്ന നിയമോപദേശമാണ്​ ജില്ല പബ്ലിക്​ പ്രോസിക്യൂട്ടർ നൽകിയത്​.

കേസ്​ തമിഴ്​നാട്​ പൊലീസിന്​ കൈമാറരുതെന്ന്​ ആവശ്യപ്പെട്ട്​ ഷാരോണിന്‍റെ കുടുംബം മുഖ്യമന്ത്രിക്ക്​ നിവേദനം നൽകിയിരുന്നു. അന്വേഷണം കേരള പൊലീസ്​ തന്നെ തുടരുമെന്ന്​ മുഖ്യമന്ത്രിയുടെ ഓഫിസ്​ അവർക്ക്​ ഉറപ്പുനൽകിയിരുന്നു. എന്നാൽ, സാ​ങ്കേതിക പ്രശ്നങ്ങൾ ഉയർന്ന സാഹചര്യത്തിലാണ്​ വീണ്ടും എ.ജിയുടെ നിയമോപദേശം തേടിയത്​. അതേസമയം, കേസ്​ അന്വേഷണം മാറ്റരുതെന്നാവശ്യപ്പെട്ട്​ മുഖ്യമന്ത്രിയെ വീണ്ടും സമീപിക്കുമെന്ന്​ ഷാരോണിന്‍റെ പിതാവ്​ ജയരാജ്​ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story