സര്‍ക്കാരിന് വന്‍ തിരിച്ചടി; പ്രിയ വർ​ഗീസിന് മതിയായ യോഗ്യതയില്ലെന്ന് ഹൈക്കോടതി” അയോഗ്യതകൾ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി

സര്‍ക്കാരിന് വന്‍ തിരിച്ചടി; പ്രിയ വർ​ഗീസിന് മതിയായ യോഗ്യതയില്ല;” അയോഗ്യതകൾ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി

November 17, 2022 0 By Editor

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു മതിയായ അദ്ധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി. പ്രിയയുടെ വാദം സാധൂകരിക്കാനാകില്ലെന്ന് കോടതി പറയുന്നു. ഗവേഷണകാലയളവും അധ്യാപന പരിചയമായി കണക്കാക്കാൻ ആകില്ലെന്നും കോടതി പറയുന്നു.

അസോ.പ്രഫസർ നിയമനത്തിന് വേണ്ടത് എട്ട് വർഷത്തെ അദ്ധ്യാപന പരിചയമാണ്. എൻഎസ്എസ് കോർഡിനേറ്റർ പദവി അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ല. ഗവേഷണ കാലഘട്ടവും അദ്ധ്യാപന പരിചയമാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.  പ്രിയാ വർഗീസിന്റെ ഗവേഷണ കാലം അധ്യാപക പരിചയമായി കണക്കാക്കാനാകില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചു.  പ്രിയാ വർഗീസിസ് അവകാശപ്പെടുന്ന സേവനങ്ങൾ അധ്യാപന പരിചയം ആകില്ല. പ്രിയാ വർഗീസിന്റെ നിയമനത്തിനു മതിയായ യോഗ്യതയില്ലെന്നും യോഗ്യതകളെല്ലാം അക്കാദമികമായി കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. അതിന്റെ അടിസ്ഥാനത്തിൽ പ്രിയാ വർഗീസിനു യോഗ്യതയുണ്ടോ എന്നു സർവകലാശാല പുനഃപരിശോധിക്കണം. ലിസ്റ്റിൽ നിലനിർത്തണോ എന്നു പരിശോധിച്ചു തീരുമാനിച്ച ശേഷം മാത്രം റാങ്ക് ലിസ്റ്റിൽ തുടർനടപടി എടുക്കാൻ കോടതി നിർദേശിച്ചു.

ഹൈക്കോടതിയുടെ വിമർശനത്തിനെതിരെ പ്രിയാ വർഗീസ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിനെ കോടതി വിമർശിച്ചിരുന്നു. സംഭവിക്കുന്നത് അസുഖകരമായ കാര്യങ്ങളാണെന്നു കോടതി പറഞ്ഞു. കുഴിവെട്ട് എന്ന കാര്യം പറഞ്ഞത് ഓർക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. താനും എൻഎസ്എസിന്റെ (നാഷനൽ സർവീസ് സ്കീം) ഭാഗമായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നാഷനൽ സർവീസ് സ്കീമിനെ താഴ്ത്തിക്കെട്ടി സംസാരിച്ചിട്ടില്ല. കോടതിയിൽ സംഭവിച്ചത് കോടതിയിൽ തന്നെ നിൽക്കണമെന്നും കോടതി നിലപാടെടുത്തു.