കോഴിക്കോട് ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ; ശരീരത്തിൽ പരുക്കേറ്റ പാടുകൾ: രണ്ട് പേർ കസ്‌റ്റഡിയിൽ

കോഴിക്കോട് ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ; ശരീരത്തിൽ പരുക്കേറ്റ പാടുകൾ: രണ്ട് പേർ കസ്‌റ്റഡിയിൽ

November 19, 2022 0 By Editor

ബാലുശ്ശേരി∙ ബസ്  സ്റ്റാൻഡിനുള്ളിൽ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനത്ത് ചേരത്തൊടി വയലിൽ ഇമ്പിച്ചി മൊയ്തീന്റെ മകൻ മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കൽ  മൻസൂറിനെ (38) യാണ് കടവരാന്തയിൽ  മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ സ്റ്റാൻഡിൽ എത്തിയവരാണ് മൃതദേഹം കണ്ടത്. ശരീരത്തിൽ പരുക്കേറ്റ പാടുകളുണ്ട്. വസ്ത്രം കീറിയ നിലയിലുമാണ്.

ഇന്നലെ രാത്രി മൻസൂറിനൊപ്പം ബസ് സ്റ്റാൻഡിലേക്ക്  ബൈക്കിൽ  എത്തിയതെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ബാലുശ്ശേരി എസ്ഐ കെ.റഫീഖിന്റെ നേതൃത്വത്തിൽ പൊലീസ്  പരിശോധന നടത്തി. മൃതദ്ദേഹം  മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉമ്മ: സുബൈദ.ഭാര്യ: ഹാജറ . മക്കൾ: റീനു , മുഹമ്മദ് സിനാൻ. സഹോദരൻ: ഷംസീർ.