പത്തനംതിട്ട ളാഹയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; എട്ടു വയസുകാരന്‍ മരിച്ചു

പത്തനംതിട്ട ളാഹയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു VIDEO

November 19, 2022 0 By Editor

ആന്ധ്രയിൽനിന്നുള്ള ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു 12 പേർക്കു പരുക്ക്. ഗുരുതരമായി പരുക്കേറ്റ തീർത്ഥാടകരെ  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

ളാഹ വിളക്കുനഞ്ചിയില്‍ വച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വളവ് തിരിയുന്ന സമയത്ത് വാഹനം മറിയുകയായിരുന്നു. 40 തീര്‍ത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. ബസിനടിയില്‍ കുടുങ്ങിയ മൂന്നു പേരെ ഏറെനേരത്തെ ശ്രമത്തിനു ശേഷം രക്ഷപ്പെടുത്തി.