
രാഷ്ട്രീയക്കാര്‍ തമ്മില്‍ കാണുമ്പോള്‍ കാലാവസ്ഥാ വ്യതിയാനമല്ല ചര്‍ച്ച ചെയ്യുക; ആരെയും വില കുറച്ചു കാണരുത്; മെസ്സിക്കു പറ്റിയതു പറ്റും: മുരളീധരന്‍
November 23, 2022Report : Sreejith Sreedharan
Evening Kerala news
കോഴിക്കോട് ∙ ശശി തരൂരിന്റെ സന്ദര്‍ശനം വിഭാഗീയതയല്ലെന്ന് കെ.മുരളീധരന്‍ എംപി. ആരും ആരെയും വില കുറച്ചു കാണരുത്. ചെയ്താല്‍ മെസ്സിക്കു പറ്റിയതു പറ്റുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാര്‍ തമ്മില്‍ കാണുമ്പോള്‍ കാലാവസ്ഥാ വ്യതിയാനമല്ല ചര്‍ച്ച ചെയ്യുക. തരൂരിന് കേരള രാഷ്ട്രീയത്തില്‍ നല്ല പ്രസക്തിയുണ്ടെന്നും പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുത്താല്‍ മതിയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
വര്‍ഗീയതയ്‌ക്കെതിരായുള്ള ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ വന്ന തരൂരിന് കോണ്‍ഗ്രസിലെ ചിലരുടെ ഇടപെടല്‍കൊണ്ട് വേദികിട്ടാതെ മടങ്ങേണ്ടി വന്നു എന്നൊരു വാര്‍ത്ത വന്നിരുന്നുവെങ്കില്‍ അത് കോണ്‍ഗ്രസിനുണ്ടാക്കുമായിരുന്ന ആഘാതം ചെറുതല്ല. പക്ഷെ ഒരു സംഘടന അതേറ്റെടുത്ത് സെമിനാര്‍ നടത്തി. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ അദ്ദേഹം വ്യക്തമായി സംസാരിച്ചു.
‘‘ആളുകളെ വിലകുറച്ച് കണ്ടാൽ ഇന്നലെ മെസിക്ക് പറ്റിയതുപോലെ സംഭവിക്കും. സൗദി അറേബ്യയെ വിലകുറച്ചു കണ്ടതിനാൽ മെസ്സിക്ക് തലയിൽ മുണ്ടിട്ട് പോകേണ്ടിവന്നു. ഒരാളെ വിലയിരുത്തുമ്പോൾ തരംതാഴ്ത്തലിലേക്ക് പോകേണ്ട. ബലൂൺ ചർച്ചയൊന്നും ഇവിടെ ആവശ്യമില്ല.’’– കെ.മുരളീധരൻ പറഞ്ഞു.