സൗദിയിലെ വിവിധ പ്രവിശ്യകളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം, 82 പേരെ അതിര്‍ത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു
മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 82 പേരെ സൗദിയില്‍ പിടികൂടി. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ആയി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 82 പേരെ ആണ് അതിര്‍ത്തി സുരക്ഷാ സേന…
മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 82 പേരെ സൗദിയില്‍ പിടികൂടി. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ആയി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 82 പേരെ ആണ് അതിര്‍ത്തി സുരക്ഷാ സേന…
മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 82 പേരെ സൗദിയില്‍ പിടികൂടി. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ആയി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 82 പേരെ ആണ് അതിര്‍ത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ ഒരു സ്വദേശി പൗരനെ റിയാദില്‍ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിര്‍ത്തി സുരക്ഷാ സേനാ വക്താവ് കേണല്‍ മിസ്ഫര്‍ അല്‍ ഖരൈനി അറിയിച്ചത് പ്രകാരം സൗദി അറേബ്യയിലെ അസീര്‍, കിഴക്കന്‍ പ്രവിശ്യ, ജിസാന്‍, മദീന, നജ്റാന്‍, മക്ക എന്നീ പ്രദേശങ്ങളിലെ അതിര്‍ത്തികള്‍ വഴി മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ചവരെ ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ 18 പേര്‍ സ്വദേശി പൗരന്‍മാരും 64 പേര്‍ നുഴഞ്ഞു കയറ്റക്കാരുമാണ്. ഇവരില്‍ നിന്നു 671 കിലോ ഗ്രാം ഹാഷീഷും 2.9 ലക്ഷം ലഹരി ഗുളികകളും പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.