സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി ‘മലബാർ ബ്രാൻഡി’ വിപണിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ബ്രാൻഡി വിപണിയിലെത്തിക്കുന്നു. മലബാർ ഡിസ്റ്റലറീസിന്റെ ‘മലബാർ ബ്രാൻഡി’ അടുത്ത ഓണത്തിന് വിപണിയിലെത്തും. നിലവിൽ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് ഉൽപ്പാദിപ്പിക്കുന്ന…

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ബ്രാൻഡി വിപണിയിലെത്തിക്കുന്നു. മലബാർ ഡിസ്റ്റലറീസിന്റെ ‘മലബാർ ബ്രാൻഡി’ അടുത്ത ഓണത്തിന് വിപണിയിലെത്തും. നിലവിൽ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് ഉൽപ്പാദിപ്പിക്കുന്ന ജവാൻ റമ്മാണ് സംസ്ഥാന സർക്കാരിന്റെതായി വിപണിയിലുള്ള മദ്യം. സർക്കാർ മേഖലയിൽ മദ്യ ഉൽപ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട്ട് ചിറ്റൂരിലുള്ള മലബാർ ഡിസ്റ്റലറീസിൽ മദ്യ ഉൽപ്പാദനം ആരംഭിക്കുന്നത്. പൂട്ടിപ്പോയ ചിറ്റൂർ ഷുഗർ മില്ലാണ് ഡിസ്റ്റലറിയാക്കുന്നത്.

മദ്യ ഉൽപ്പാദനത്തിനു സർക്കാരിന്റെ അനുമതിയും ടെൻഡർ നടപടികളും പൂർത്തിയായി. ഫാക്ടറിയുടെ നിർമാണ പ്രവൃത്തികൾ ഡിസംബർ ഒന്നു മുതൽ ആരംഭിക്കും. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് നിർമാണ ചുമതല.

ആദ്യ ഘട്ടത്തിൽ സിവിൽ ആൻഡ് ഇലക്ട്രിക് പ്രവൃത്തികൾ അടിയന്തിരമായി പൂർത്തിയാക്കും. പ്ലാന്റ് നിർമാണം 2023 മാർച്ചിനു മുൻപ് പൂർത്തിയാക്കാനാണ് നിർദേശം. ആദ്യ ഘട്ടത്തിൽ അഞ്ച് ഉൽപ്പാദന ലൈനുകൾ സ്ഥാപിക്കും. മാസത്തിൽ 3.5 ലക്ഷം കേയ്സ് മദ്യം ഉൽപ്പാദിപ്പാക്കാനാണ് ആലോചന. 20 കോടിരൂപയാണ് നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്. സഹകരണ മേഖലയിൽ 1965ൽ ആരംഭിച്ച ചിറ്റൂർ ഷുഗർ മിൽ 2003ലാണ് പ്രവർത്തനം അവസാനിപ്പിച്ചത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story